Categories

മഞ്ജു വാര്യരുമൊത്തുള്ള സിനിമ നടക്കാതെ പോയതിന് കാരണമുണ്ട്: രഞ്ജിത്

renjith-and-manju

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മഞ്ജുവാര്യര്‍ എന്ന അഭിനേത്രി കടന്നുവരുന്നെന്ന വാര്‍ത്ത തെല്ലൊരത്ഭുതത്തോടെയാണ് മലയാളികള്‍ കേട്ടത്.

അതും രഞ്ജിത് ചിത്രത്തിലൂടെ ആകുമെന്ന് കൂടി കേട്ടതോടെ മഞ്ജുവിനേയും രഞ്ജിത് ചിത്രങ്ങളേയും ഇഷ്ടപ്പെടുന്നവരുടെ സന്തോഷം ഇരട്ടിക്കുകയും ചെയ്തു.

രഞ്ജിത് ചിത്രത്തിലൂടെ താന്‍ രണ്ടാമതും സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ ഒരു ചടങ്ങിനിടയില്‍ മഞ്ജു പറയുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് കേള്‍ക്കുന്നത് രഞ്ജിത് ചിത്രത്തില്‍ നിന്ന് മഞ്ജുവിനെ ഒഴിവാക്കിയെന്നും ബാഹ്യസമ്മര്‍ദ്ദമാണ് അതിന് പിന്നിലെന്നും ഉള്ള വാര്‍ത്തകളാണ്.

എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമായിരുന്നെന്ന് ആദ്യമായി രജ്ഞിത് തുറന്നുപറയുന്നു.

മഞ്ജു അഭിനയിക്കാന്‍ മോഹമുണ്ടെന്ന് പറഞ്ഞ സമയത്ത് തന്നെയായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്തത്. അതില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷം മഞ്ജുവിനെ കൊണ്ട് ചെയ്യിപ്പിക്കാനും തീരുമാനമായി. ചിത്രത്തില്‍ പൃഥ്വിരാജിനും ഒരു റോള്‍ ഉണ്ടായിരുന്നു.

എന്നാല്‍ കഥ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള ചിലരോട് പറഞ്ഞുകഴിഞ്ഞപ്പോഴാണ് ചിത്രത്തിന് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന വിനീത് ശ്രീനിവാസന്റെ തിര എന്ന സിനിമയുടെ ക്ലൈമാക്‌സുമായി ബന്ധമുണ്ടെന്ന് മനസിലാവുന്നത്. അങ്ങനെ ആ ചിത്രം തന്നെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

പിന്നെ മഞ്ജുവിനേയും ലാലിനേയും പൃഥ്വിവിനേയും വെച്ചൊരു പടത്തെ കുറിച്ച് ഏറെ ആലോചിച്ചെങ്കിലും തിരക്കഥകള്‍ ഒന്നും ശരിയായില്ല.താരങ്ങളെ വെച്ച് സിനിമ ആലോചിക്കുന്നത് എന്റെ രീതിയല്ല, അതാണ് കാരണം. അല്ലാതെ ഗോസിപ്പുകളില്‍ കഴമ്പില്ല- രഞ്ജിത് പറയുന്നു.

Tagged with: |