കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ മലയാള സിനിമാലോകത്തെ പിടിച്ചു കുലുക്കിയ വിവാദ പരമ്പരകളില്‍ താരസംഘടനയായ അമ്മ പാലിക്കുന്ന മൗനത്തിനെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി. പേരില്‍ മാത്രമേ അമ്മയുള്ളൂവെന്നും തീരുമാനങ്ങളെടുക്കുന്നത് അച്ഛന്മാരാണെന്നും പറഞ്ഞ രഞ്ജിനി അമ്മയെന്ന പേരിന് യോജിക്കുന്നതല്ല സംഘടനയുടെ പ്രവര്‍ത്തനമെന്നും പറയുന്നു.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു നടി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മലയാള സിനിമയില്‍ സ്ത്രീസമത്വമില്ലെന്നത് തനിക്ക് ലജ്ജയുളവാക്കുന്നതാണെന്നും അവര്‍ പറയുന്നു. വനിത താരങ്ങളുടെ സംഘടനയ്‌ക്കെതിരെയും രഞ്ജി പോസ്റ്റില്‍ ആഞ്ഞടിക്കുന്നുണ്ട്.


Also Read: ‘ചില നടന്മാരുടെ വന്‍സമ്പത്തിന്റെ രഹസ്യം എന്താണ്? അഭിനയത്തിലൂടെ മാത്രം ഉണ്ടാക്കിയതാണോ?’: തനിക്കറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ടെന്നും ജഗദീഷ്


മലയാള സിനിമയിലെ നടിമാര്‍ക്ക് ഇത് മോശം കാലമാണെന്നും കൂട്ടത്തിലൊരാള്‍ക്കെതിരെ ഇത്രയും ക്രൂരമായ ആക്രമണമുണ്ടായിട്ടും യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

28ാം തീയ്യതി എന്താണ് നാം കണ്ടത്? ‘അമ്മ’യില്‍ പ്രധാന പദവികളിലെല്ലാമുള്ളത് ‘അച്ഛന്മാരാ’ണ്. ആ ‘അച്ഛന്മാരു’ടെ നിഴലില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരു ‘അമ്മ’യെയും അവിടെ കണ്ടു. ഈ സംഘടനയില്‍ സ്ത്രീകള്‍ക്ക് തുല്യതയും അവകാശങ്ങളുമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?യെന്നും അവര്‍ ചോദിക്കുന്നു. ‘ അമ്മ’ എന്ന പേരിന്റെ നീതീകരണം എന്താണ്? മറ്റ് സിനിമാ മേഖലകളില്‍ ഇതിലും സ്ത്രീ-പുരുഷ സമത്വമുണ്ടെന്നും രഞ്ജിനി പറയുന്നു.


Don’t Miss: ഉത്തരവാദിത്തം മറന്ന യോഗി ആദിത്യനാഥിനെ തിരുത്തി കണ്ണൂരിലെ സ്‌കൂള്‍ കുട്ടികള്‍: ഒപ്പം ജയിംസ് മാത്യു എം.എല്‍.എയും


വനിതാ താരങ്ങള്‍ക്കായി പുതിയ സ്ത്രീ സംഘടന വന്നപ്പോള്‍ വളരെ അഭിമാനം തോന്നിയിരുന്നുവെന്നും സ്ത്രീകള്‍ക്കുവേണ്ടിയുള്ള ശബ്ദം ഇനിയെങ്കിലും കേള്‍ക്കുമെന്ന് തോന്നിയെന്നും നടി പറയുന്നു. പക്ഷേ ഇപ്പോഴത്തെ സംഭവവികാസങ്ങളിലെ നിലപാടുകളില്‍ അസ്ഥിരതയുണ്ടെന്നാണ് തോന്നുന്നത്. സ്ത്രീകളുടെ നീതിനിഷേധത്തിനെതിരെയാണോ ശരിക്കും നമ്മള്‍ പോരടിക്കുന്നത്? അതോ വെറും ശ്രദ്ധ നേടലിന് വേണ്ടിയാണോ ഇത്? ഒരുമിച്ച് നില്‍ക്കുമ്പോള്‍ പെണ്ണുങ്ങളും കരുത്തരാകുമെന്ന് ഇവരെ അറിയിച്ചുകൊടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

രഞ്ജിനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം