Categories

രഞ്ജി ട്രോഫി: കേരള-ആന്ധ്ര ടീമുകള്‍ എത്തി

blind-cricket

തലശേരി: ഏഴു മുതല്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കായി കേരള-ആന്ധ്ര ടീമുകള്‍ തലശേരിയിലെത്തി. കേരള താരങ്ങള്‍ സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു.

തലശേരിയില്‍ നടക്കുന്ന 25-ാമതു രഞ്ജി ട്രോഫി മത്സരത്തിനായി പവലിയന്‍, ഇന്‍ഡോര്‍ ഫ്‌ളഡ്‌ലിറ്റ് പ്രാക്ടീസ് ടര്‍ഫ് വിക്കറ്റ്, ജിംനേഷ്യം, കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനുമുള്ള താമസ സൗകര്യം എന്നിങ്ങനെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍
അറിയിച്ചു.

ഐ.പി.എല്‍ താരം സച്ചിന്‍ ബേബി ക്യാപ്റ്റനും റോബര്‍ട്ട് ഫെര്‍ണാണ്ടസ് വൈസ് ക്യാപ്റ്റനുമായിട്ടുള്ള കേരള ടീമില്‍ ഇന്ത്യന്‍ എ ടീമില്‍ മികച്ച പ്രകടനം നടത്തിയ വി.എ. ജഗദീഷ്, ഐപിഎലിലെ പുതിയ താരോദയം സഞ്ജു വി. സാംസണ്‍ തുടങ്ങിയവരുണ്ട്.

അണ്ടര്‍ 23 ഇന്ത്യന്‍ താരം സന്ദീപ് വാര്യര്‍, ഐപിഎല്‍ താരങ്ങളായ പ്രശാന്ത് പരമേശ്വര്‍, പി. പ്രശാന്ത്, ദുലീപ് ട്രോഫി കളിച്ച രോഹര്‍ പ്രേം, നിസാര്‍ നിയാസ്, അഭിഷേക് ഹെഗ്‌ഡെ, വിനൂപ് മനോഹരന്‍, ഷാഹിദ്, നിഖിലേഷ് സുരേന്ദ്രന്‍, പെരുമ്പറമ്പത്ത് അന്‍താഫ്, കനകത്തറപ്പറമ്പ് ശ്രീജിത്ത് എന്നിവരാണ് കേരള ടീമിലെ മറ്റു താരങ്ങള്‍.

അണ്ടര്‍ 19 ഇന്ത്യന്‍ താരം നയിക്കുന്ന എ.ജി. പ്രദീപ് നയിക്കുന്ന ആന്ധ്ര ടീമില്‍ മുന്‍ മുംബൈ താരം അമോല്‍ മജുംദാര്‍, ഐപിഎല്‍ താരം ഷിഹാബുദ്ദീന്‍ അടക്കമുള്ളവര്‍ കളിക്കും.

Tagged with: