തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെത്തുടര്‍ന്ന് പുതുക്കിയ ഓട്ടോ ടാക്‌സി നിരക്കുകള്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഓട്ടോയുടെയും ടാക്‌സിയുടെയും മിനിമം നിരക്കുകളില്‍ മാറ്റമില്ല. എന്നാല്‍ മിനിമം യാത്രാക്കൂലിയില്‍ യാത്രചെയ്യാവുന്ന ദൂരപരിധി കുറച്ചിട്ടുണ്ട്. നിലവില്‍ 1.6 കിലോമീറ്റര്‍ എന്നുള്ളത് 1.25 ആയി കുറഞ്ഞു. പിന്നീടുള്ള ഓരോ കിലോമീറ്ററിനും ആറു രൂപവീതം നല്‍കണം. 15 മിനിട്ടിന് അഞ്ചുരൂപയാണ് വെയ്റ്റിങ് ചാര്‍ജ്. പരമാവധി 200 രൂപ.

ടാക്‌സികള്‍ക്ക് അന്‍പതു രൂപ മിനിമം നിരക്കില്‍ മൂന്നു കിലോമീറ്റര്‍ സഞ്ചരിക്കാം. പിന്നീടുള്ള ഓരോ കിലോമീറ്ററിനും ഏഴര രൂപവീതം നല്‍കണം. ഒരു മണിക്കൂറിന് 25 രൂപയാണ് ടാക്‌സിക്ക് നല്‍കേണ്ട വെയ്റ്റിങ് ചാര്‍ജ്. പരമാവധി മുന്നൂറുരൂപയും. എയര്‍ കണ്ടീഷന്‍ഡ് കാറുകളില്‍ എല്ലാ നിരക്കുകളും പത്തു ശതമാനം വര്‍ധിക്കും.

ഓട്ടോടാക്‌സി മീറ്ററുകള്‍, പുതുക്കിയ ചാര്‍ജിനനുസരിച്ച് ക്രമപ്പെടുത്താന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.