ന്യൂദല്‍ഹി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ റിനോള്‍ട്ടിന്റെ പുതിയ മോഡല്‍ സ്‌കാല വെള്ളിയാഴ്ച്ച വിപണിയിലെത്തി. പെട്രോള്‍, ഡീസല്‍ മോഡലുകളിലിറങ്ങുന്ന സ്‌കാലയ്ക്ക് 6.99 ലക്ഷം മുതല്‍ 9.57 ലക്ഷം വരെയാണ് ദല്‍ഹിയിലെ എക്‌സ് ഷോറൂം വില.

സ്‌കാലയുടെ അരങ്ങേറ്റത്തോടെ റിനോള്‍ട്ടിന്റെ അഞ്ചാമത്തെ കാറാണ് ഈ സീസണില്‍ വിപണിയിലെത്തുന്നത്.

Ads By Google

ചെറിയ കാര്‍ ശ്രേണിയില്‍പെടുന്ന പള്‍സ്, പ്രീമിയം സെഡാന്‍ മോഡലായ ഫ്‌ളുവന്‍സ്, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡല്‍ കോളിയോസ്, ഡസ്റ്റര്‍ എന്നിവയാണ് ഇതിന് മുമ്പ് വിപണിയിലെത്തിയ മറ്റ് കാറുകള്‍.

1.5 ലിറ്ററാണ് സ്‌കാലയുടെ പെട്രോള്‍ ഡീസല്‍ എഞ്ചിന്‍ കപ്പാസിറ്റി. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമിതിനുണ്ട്.

30,000 മുതല്‍ 35,000 യൂണിറ്റ് വില്‍പനയാണ് ഈ വര്‍ഷം നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.