എഡിറ്റര്‍
എഡിറ്റര്‍
റെനോള്‍ട്ട്- നിസ്സാനും മിത്സുബിക്ഷിയും കൈകോര്‍ക്കുന്നു
എഡിറ്റര്‍
Tuesday 5th November 2013 6:25pm

nissan-mitsubishi

ന്യൂദല്‍ഹി: ജാപ്പാനീസ് മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ മിത്സുബിക്ഷിയും ഫ്രാങ്കോ-ജാപ്പാനീസ് ഓട്ടോ കൂട്ടുകെട്ടായ റെനോള്‍ട്ട്- നിസ്സാനും കൈകോര്‍ക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുദ്യേശിക്കുന്ന ചെറിയ കാര്‍ അടക്കമുള്ള പുതിയ പരീക്ഷണ പദ്ധതികള്‍ക്കായി ഒരുമിക്കാനാണ് കമ്പനികളുടെ നീക്കം.

ടെക്‌നോളജിയിലും ഉത്പാദനത്തിലുമടക്കം എല്ലാ മേഖലയിലും പരസ്പരം സഹകരിച്ച് മുന്നേറാനായി പരസ്പര ധാരണയിലെത്തിയതായി റെനോള്‍ട്ട് നിസ്സാന്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

പ്രധാനമായും ചെറിയ കാറുകളുടെ വിപണിയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ആഗോള വിപണി ലക്ഷ്യമാക്കി     ഒരു ഇലക്ട്രിക് കാര്‍ പുറത്തിറക്കാനുള്ള പദ്ധതിയും കമ്പനികളുടെ പരിഗണനയിലുണ്ട്.

ജപ്പാനിലെ അഭ്യന്തര വിപണയില്‍ പ്രശസ്തമായ കീ കാര്‍ മോഡലിന്റെ ചുവട് പിടിച്ചുള്ളതാവും പുതിയ ചെറിയ കാറെന്നാണ് സൂചന. മറ്റ് പ്രൊഡക്ടുകളെയും വിപണിയെയും പറ്റിയെല്ലാം പിന്നീട് വിശദമാക്കാമെന്ന് പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു.

Advertisement