എഡിറ്റര്‍
എഡിറ്റര്‍
റിനോള്‍ട്ട് പള്‍സ് പെട്രോള്‍ മോഡല്‍ പുറത്തിറക്കി
എഡിറ്റര്‍
Wednesday 16th May 2012 9:39am


ന്യൂദല്‍ഹി: പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റിനോള്‍ട്ട് പള്‍സിന്റെ പുതിയ പെട്രോള്‍ മോഡല്‍ പുറത്തിറക്കി. റിനോള്‍ട്ട് മാസങ്ങള്‍ക്ക് മുമ്പാണ് സ്വതന്ത്രമായി അവരുടെ കാറുകളെ ഇന്ത്യയില്‍ എത്തിച്ചത്. നിലവില്‍ പള്‍സിന് ഡീസലില്‍ ഓടുന്ന രണ്ട് മോഡലുകള്‍ മാത്രമാണുള്ളത്. പെട്രോളില്‍ ഓടുന്ന മോഡല്‍ വിപണിയിലെത്തുന്നതോടെ ഇന്ത്യയിലെ പ്രമുഖ കാറുകളോട് കിടപ്പിടിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

പള്‍സിന്റെ വിലയും ഉപഭോക്താക്കളെ പ്രലോഭിപ്പിക്കുമെന്നാണ് കമ്പനിയുടെ നിഗമനം. 425000 മുതല്‍ 555000 വരെയാണ് പള്‍സിന്റെ എക്‌സ് ഷോറൂം വില. മൂന്നു മോഡലുകളിലാണ് പള്‍സ് പുറത്തിറങ്ങുന്നത്. 1198 സി.സി. 3 സിലിണ്ടര്‍ മോട്ടറാണ് പള്‍സില്‍ ഉള്ളത്. അഞ്ച് മാന്വല്‍ സ്പീഡ് ഗിയറാണ് ഇതിലുള്ളത്.പള്‍സിന് 18.03 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതെന്നതും ഉപഭോക്താക്കളെ ആകര്‍ഷിക്കാനിടുണ്ട്.

ഇതിനെല്ലാം പുറമെ ഉപഭോക്താക്കളുടെ സുരക്ഷയിലും കമ്പനി പ്രാധാന്യം നല്‍കുന്നുണ്ട്. മറ്റു വലിയ വാഹനങ്ങളില്‍ മാത്രം കണ്ടു വരുന്ന ഡ്രൈവര്‍ സൈഡിലെ എയര്‍ ബാഗും പള്‍സിന്റെ പ്രത്യേകതയിലൊന്നാണ്. മൊത്തം മൂന്ന് എയര്‍ ബാഗുകള്‍ പള്‍സിലുണ്ട്. മാത്രവുമല്ല ആന്റി ബ്രെയ്ക്ക് സ്‌കിഡ്ഡിങ് സിസ്റ്റം ഘടിപ്പിച്ച ബ്രെയ്ക്കും പള്‍സിന്റെ പ്രത്യേകതയില്‍പ്പെടുന്നു. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ എ.സിയാണ് പള്‍സിലുള്ളത്.

15 ഇഞ്ച് വലുപ്പമുള്ള അലോയ് വീലോട്കൂടിയുള്ള പള്‍സ് ആറ് നിറങ്ങളിലിലായാണ്  ഇന്ത്യയില്‍ എത്തുന്നത്.

Advertisement