ന്യൂദല്‍ഹി: ലോകപ്രശസ്ത കമ്പനിയായ റിനോള്‍ട്ട് അതിന്റെ ആഡംബര കാറായ ഫളുവന്‍സ് ഇന്ത്യന്‍ വിപണിയിലിറക്കി. ഇന്ത്യന്‍ കാര്‍വിപണിയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന കമ്പനി സ്‌പോര്‍ട്‌സ് യൂട്ടിലിറ്റ് കാറായ കൊലിയോസും ഈവര്‍ഷം ഇറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

റിനോള്‍ട്ടിന്റെ ഇന്ത്യയിലെ ആദ്യ കാറാണ് ഫളുവന്‍സ്. പെട്രോള്‍-ഡീസല്‍ വെറൈറ്റികളില്‍ ലഭ്യമാകുന്ന കാര്‍ പുറത്തിറക്കുന്നത് ചെന്നൈയിലെ പ്ലാന്റില്‍ നിന്നാണ്. 12.99 ലക്ഷത്തിനും 14.40 ലക്ഷത്തിനും ഇടയിലായിരിക്കും കാറിന്റെ വില.

ഏഷ്യന്‍ വിപണിയെ ലക്ഷ്യമിട്ടാണ് ഫളുവന്‍സ് തയ്യാറാക്കിയിട്ടുള്ളത്. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ വാഹനവിപണയിലെ ഉറ്റുനോക്കുന്നതെന്ന് റിനോള്‍ട്ട് ഇന്ത്യ എം.ഡി മാര്‍ക് നസീഫ് പറഞ്ഞു. 2015 ആകുമ്പോഴേക്കും ചെന്നൈയിലെ യൂണിറ്റില്‍ നിന്ന് നാലുലക്ഷം കാറുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം.