പെട്രോള്‍ കാറുകള്‍ ആഡംബരത്തിലും സുരക്ഷാകാര്യത്തിലും മുന്‍പന്തിയിലായിരുന്നെങ്കിലും റെനോയുടെ ഡീസല്‍ മോഡലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡീസല്‍ കാറുകള്‍ക്ക് വിപണിയിലുള്ള ഡിമാന്‍ഡ് മനസ്സിലാക്കിയാവണം റെനോയും ഡീസല്‍ കാറുകളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

പഴയ മോഡലില്‍ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തി കൂടുതല്‍ സുന്ദരനായി തിരിച്ചു വന്നിരിക്കുകയാണ് റെനോ ഫ്‌ലുവന്‍സ്‌ . കൂടുതല്‍ ആക്‌സസറീസ് ഉള്‍ക്കൊള്ളിക്കുകയും എന്‍ജിന്‍ പവര്‍ കൂട്ടുകയും ചെയ്തതോടെ ആളാകെ മാറിയതുപോലെയായി.

1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ്, ബ്ലൂടുത്ത് ഫോണ്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ ഫീച്ചറുകള്‍. 15.14 ലക്ഷമാണ് ഇതിന്റെ വില.