എഡിറ്റര്‍
എഡിറ്റര്‍
റിനോള്‍ട്ട് ഡസ്റ്ററിന് അടുത്തമാസം മുതല്‍ 40,000 രൂപ വര്‍ധിക്കും
എഡിറ്റര്‍
Sunday 30th September 2012 2:18pm

ന്യൂദല്‍ഹി: അടുത്തമാസം മുതല്‍ റിനോള്‍ട്ട് ഡസ്റ്ററിന്റെ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. വാഹന നിര്‍മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവാണ് കാറിന്റെ വില കൂട്ടുന്നതിന് കാരണമായി കമ്പനി പറയുന്നത്.

Ads By Google

കമ്പനിയുടെ തീരുമാനമനുസരിച്ച് ഒക്ടോബര്‍ ഒന്ന് മുതല്‍ ഡസ്റ്ററിന്റെ വിലയില്‍ 40,000 ഓളം രൂപയുടെ വര്‍ധനവുണ്ടാകുമെന്നാണ് അറിയുന്നത്. ജുലൈയിലാണ് ഡസ്റ്റര്‍ ഇന്ത്യന്‍ വിപണയിലെത്തിയത്. ഡസ്റ്ററിന്റെ പെട്രോള്‍ വാരിയന്റിന് 7.09 ലക്ഷവും ഡീസല്‍ വാരിയന്റിന് 7.99 ലക്ഷവുമായിരുന്നു ദല്‍ഹിയിലെ എക്‌സ് ഷോറൂം വില.

ഇതുവരെയായി 20,000 ബുക്കിങ്ങുകളാണ് ഡസ്റ്ററിന് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസം വരെയുള്ള ബുക്കിങ്ങുകള്‍ക്ക് പുതിയ വില ബാധകമാകില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഡസ്റ്ററിന്റെ പെട്രോള്‍ വാരിയന്റിന് 30,000 രൂപയുടെയും ഡീസല്‍ വാരിയന്റിന് 40,000 രൂപയുമാണ് വര്‍ധിക്കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Advertisement