എഡിറ്റര്‍
എഡിറ്റര്‍
രമ്യാ നമ്പീശന്റെ സഹോദരന്‍ സംഗീത സംവിധായകനാകുന്നു
എഡിറ്റര്‍
Monday 3rd June 2013 8:59am

remya-brother

സഹോദരിക്ക് പുറമെ സഹോദരനും സിനിമാ മേഖലയിലേക്ക് ചുവട് വെക്കുകയാണ്. നടി രമ്യ നമ്പീശന്റെ സഹോദരന്‍ രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീത സംവിധായകനായി മലയാള സിനിമയിലേക്ക് എത്തുന്നത്.
Ads By Google

രമ്യാ നമ്പീശനും ജയസൂര്യയും നായികാ നായകന്മാരാകുന്ന ‘ഫിലിപ്‌സ് ആന്റ് ദ മങ്കീസ് പെന്‍’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചുകൊണ്ടാണ് രാഹുല്‍ സിനിമാ സംഗീത സംവിധാനരംഗത്ത് എത്തുന്നത്.

വിനീത് ശ്രീനിവാസന്റെ ‘തട്ടത്തിന്‍ മറയത്തി’ലെ ടൈറ്റില്‍ ഗാനം പാടിയിരിക്കുന്നത് രാഹുലാണ്. കൂടാതെ ‘വണ്‍ റുപ്പി ടിപ്പ്’ എന്ന ലഘുചിത്രത്തിന് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്.

Advertisement