എഡിറ്റര്‍
എഡിറ്റര്‍
താനൊരു ചുംബന നടിയല്ല: രമ്യ നമ്പീശന്‍
എഡിറ്റര്‍
Saturday 26th May 2012 4:08pm

താന്‍ ചുംബനത്തെയോ ഓവറായി സെക്‌സിയാകുന്നതിനെയോ ഇഷ്ടപ്പെടുന്നില്ലെന്ന് നടി രമ്യ നമ്പീശന്‍. സെക്‌സിയാകാമെങ്കില്‍ തനിക്ക് പണ്ടേ തമിഴില്‍ രക്ഷപ്പെടാന്‍ കഴിയുമായിരുന്നെന്നും രമ്യ പറഞ്ഞു.

ചാപ്പാക്കുരിശിന്റെ കഥയ്ക്ക് ഒഴിവാക്കാനാകാത്തതായിരുന്നു ചുംബന സീന്‍. അതുകൊണ്ട് മാത്രമാണ് അത് ചെയ്തത്. ചാപ്പാക്കുരിശിലേത് വള്‍ഗറായിരുന്നില്ലെന്നും രമ്യ വ്യക്തമാക്കി.

ചാപ്പാക്കുരിശിന്റെ ചുംബന സീന്‍ ഹിറ്റായതോടെ രമ്യയെ തേടി ഇത്തരം വേഷങ്ങള്‍ ഒരുപാടെത്തുന്നതാണ് ഇതുപോലൊരു പ്രസ്താവനയ്ക്ക് നടിയെ പ്രേരിപ്പിച്ചത്.

ഇത്തരം സീനുകളില്‍ അഭിനയിക്കാന്‍ പലരും നിര്‍ബന്ധിക്കുന്നു. താനൊരു ചുംബന  നടിയല്ല. നല്ല വേഷങ്ങള്‍ മാത്രമാണ് ലക്ഷ്യമെന്നും നടി പറഞ്ഞു.

Advertisement