എഡിറ്റര്‍
എഡിറ്റര്‍
ആ ധൈര്യത്തിന് ബിഗ് സല്യൂട്ട്; ജനനേന്ദ്രിയം മുറിച്ചെടുത്ത പെണ്‍കുട്ടിയെ അഭിനന്ദിച്ച് രമ്യാ നമ്പീശന്‍
എഡിറ്റര്‍
Sunday 21st May 2017 10:04am

തിരുവനന്തപുരം: ലൈംഗികതിക്രമം തടയാന്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത പെണ്‍കുട്ടിയെ അഭിനന്ദിച്ച് നടി രമ്യാ നമ്പീശന്‍.

പീഡനശ്രമം ചെറുക്കാന്‍ ധൈര്യം കാട്ടിയ ആ പെണ്‍കുട്ടിക്ക് ബിഗ്സല്യൂട്ട് നല്‍കുന്നെന്ന് രമ്യ പറഞ്ഞു.

ആ പെണ്‍കുട്ടിയുടെ ധൈര്യത്തെ ബഹുമാനിക്കുന്നു. തനിക്കെതിരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതിന് ആ കുട്ടിയെ അഭിനന്ദിക്കുകയാണെന്നും രമ്യ പറഞ്ഞു.

‘ഒരു സംഭവം മാത്രമല്ല. പല സംഭവങ്ങള്‍ ആണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ആ കുട്ടിക്ക് ഏതു നിലയിലാണ് അങ്ങനെ ഒരു ചെറുത്തുനില്‍ക്കേണ്ടി വന്നിരിക്കുക. ഒരു സ്ത്രീയുടെയും അനുവാദമില്ലാതെ ശരീരത്തില്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലേ.


Dont Miss കേന്ദ്രം ജോലി നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ ജോലി തരും; സി.കെ വിനീതിന് ജോലി വാഗ്ദാനം ചെയ്ത് പിണറായി 


എന്തായാലും ആ കുട്ടി പ്രതികരിച്ചു. ആ ധൈര്യത്തിന് ബിഗ് സല്യൂട്ട്. എല്ലാ സ്ത്രീകളും ധൈര്യമായിരിക്കുക. എന്തെങ്കിലും പ്രതിരോധ മുറകള്‍ പഠിക്കേണ്ടിവരുന്ന അവസ്ഥയാണ്.’- രമ്യാ നമ്പീശന്‍ പറയുന്നു.

കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായിരുന്നു 54കാരനായ ശ്രീഹരി എന്ന ഹരി സ്വാമിയുടെ ജനനേന്ദ്രിയമാണ് പീഡനശ്രമത്തിനിടെ പെണ്‍കുട്ടി മുറിച്ചത്.

താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. ഗംഗേശാനന്ദ തീര്‍ത്ഥപാദംരാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്.

യുവതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ആശുപത്രി അധികൃതര്‍ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

Advertisement