എഡിറ്റര്‍
എഡിറ്റര്‍
രമ്യക്കൊലക്കേസ്: നാല് വര്‍ഷത്തിന് ശേഷം പ്രതി ഷമ്മികുമാര്‍ അറസ്റ്റില്‍
എഡിറ്റര്‍
Wednesday 8th January 2014 1:44pm

hands

കണ്ണൂര്‍ : കാട്ടാമ്പള്ളി സ്വദേശി രമ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഭര്‍ത്താവ് ഷമ്മികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ കേരള പോലീസിന്റെ പിടിയിലാകുന്നത്.

അബുദാബിയിലായിരുന്ന പ്രതിയെ കണ്ണൂരിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളെ നേരത്തെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഒന്നരമാസം മുന്‍പാണ് ഇയാള്‍ ദുബായ് പോലീസിന്റെ പിടിയിലായത്.

പിന്നീട് കേരള പോലീസിന് കൈമാറുകയായിരുന്നു.

രമ്യയുടെ മരണത്തിനുശേഷം ഇവരുടെ ഒന്നര വയസ്സുള്ള മകളെ രാത്രി വീടിന്റെ വരാന്തയില്‍ ഉപക്ഷിച്ചശേഷം ഷമ്മികുമാര്‍ അബുദാബിയിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

2010 ജനവരി ഇരുപതിനാണ് കാട്ടാമ്പള്ളി വള്ളുവന്‍കടവിലെ ആമ്പാല്‍ വീട്ടില്‍ രമ്യയെ പയ്യന്നൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് ഷമ്മികുമാര്‍ രമ്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

Advertisement