എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ടീമിനെ ഇനി നടി രമ്യ നയിക്കും
എഡിറ്റര്‍
Thursday 11th May 2017 6:46pm

 

ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ടീമിന് ഇനി പുതിയ നേതാവ്. കന്നഡ നടിയും കോണ്‍ഗ്രസിന്റെ ദേശീയ വനിതാ നേതാവുമായ രമ്യക്കാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ചുമതല പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്.


Also read എസ്.ബി.ഐ അക്കൗണ്ടുകള്‍ എങ്ങിനെ ക്ലോസ് ചെയ്യാം


റോഹ്ത്തക്കില്‍ നിന്നുള്ള മുന്‍ എം.പിയായ ദീപേന്ദര്‍ ഹൂഡയെ ചുമതലയില്‍ നിന്ന് മാറ്റിയാണ് മറ്റൊരു മുന്‍ എം.പിയായ രമ്യക്ക് സ്ഥാനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹൂഡയായിരുന്നു സോഷ്യല്‍ മീഡിയ ടീമിനെ നയിച്ചത്.

സമൂഹ മാധ്യമങ്ങളില്‍ ബി.ജെ.പിയുടെ സ്വാധീനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് വളരെയധികം പിന്നിലാണെന്നത് കണക്കിലെടുത്താണ് രാഹുലിന്റെ പുതിയ നീക്കം. ട്വിറ്ററില്‍ 4.8 ലക്ഷം ഫോളോവര്‍മാരുള്ള രമ്യ വഴി പാര്‍ട്ടിക്ക സോഷ്യല്‍ മീഡിയയില്‍ പുതു ജീവന്‍ നല്‍കാനാണ് രാഹുല്‍ ശ്രമിക്കുന്നത്.


Dont miss ‘ആ… ആര്‍ക്കറിയാം’; നോട്ടുനിരോധനം കഴിഞ്ഞ് ആറുമാസത്തിനുശേഷവും എത്രപണം തിരിച്ചെത്തിയെന്ന ചോദ്യത്തിന് ആര്‍.ബി.ഐയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും മറുപടി ഇതാണ്


കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായ രമ്യ മാണ്ഡ്യയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ മുന്‍ പാര്‍ലമെന്റ് അംഗം കൂടിയായിരുന്നു. രഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടുകളടക്കം ഇനി രമ്യയുടെ ടീമാകും കൈകാര്യം ചെയ്യുന്നത്.

രമ്യ മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് 2013ല്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും 2014 ല്‍ പരാജയപ്പെട്ടിരുന്നു. രാഷ്ട്രീയത്തില്‍ വരും മുമ്പ് സൂര്യ നായകനായ വാരണമായിരത്തിലൂടെ തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായ താരമാണ് രമ്യ.

Advertisement