തിരുവനന്തപുരം: ക്യാന്‍സര്‍ രോഗബാധിതയായിരുന്ന കവയിത്രി രമ്യാ ആന്റണി അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. രോഗം തളര്‍ത്താത്ത ഇഛാ ശക്തിയുടേയും, പ്രതികൂല സാഹചര്യങ്ങളിലെ അചഞ്ചലമായ നിശ്ചയ ദാര്‍ഢ്യത്തിന്റേയും പ്രതീകമായിരുന്നു രമ്യ. രമ്യയുടെ ചികിത്സക്കും മറ്റുമായി ഓര്‍ക്കുട്ടിലെ സൗഹൃദ ക്കൂട്ടായ്മ ‘ഫ്രണ്ട്‌സ് ഓഫ് രമ്യ’ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിയിരുന്നു.

മൂന്നാം ക്ലാസ്സു മുതല്‍ തിരുവനന്തപുരത്തെ പോളിയോ ഹോമില്‍ താമസിച്ചു പഠിച്ച രമ്യ, ഫസ്റ്റ് ക്ലാസോടെ എസ് എസ് എല്‍ സി പാസ്സായി. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലും, ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലും ഉയര്‍ന്ന മാര്‍ക്കു നേടി. തിരുവനന്തപുരം ലീലാ കെംപിന്‍സ്‌കി ഹോട്ടലില്‍ അസിസ്റ്റന്റ് ലൈബ്രേറിയനായി ജോലി ചെയ്യവേ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.