കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടിനെ അഭിനന്ദിച്ച് സംവിധായകന്‍ രഞ്ജിത്ത്. ഇത് കള്ളയൊപ്പില്ലാത്ത പ്രോഗ്രസ് റിപ്പോര്‍ട്ടാണെന്ന് കോഴിക്കോട് മന്ത്രിസഭാവാര്‍ഷികത്തിന്റെ സമാപനച്ചടങ്ങില്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങവെ അദ്ദേഹം പറഞ്ഞു.


Also read രാമനേക്കാള്‍ മാന്യനാണ് രാവണന്‍; സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കുട്ടിക്ക് അവാര്‍ഡ് നല്‍കണമെന്നും ജി സുധാകരന്‍


എന്തുകൊണ്ടാണ് സിനിമാ പ്രവര്‍ത്തകനായ രഞ്ജിത്തിനെ ഈ ചടങ്ങിന് തെരഞ്ഞെടുത്തതെന്ന് തന്നോട് ചോദിച്ചാല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തിന്റെ അധികാരം കയ്യാളണമെന്നാഗ്രഹിച്ച അനേകലക്ഷം മലയാളികളില്‍ ഒരാള്‍ ഞാനായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പിണറായി സര്‍ക്കാര്‍ കേരളം ആഗ്രഹിച്ച ഉയരത്തിലേക്കെത്തുന്നുണ്ടെന്നും ഒരു വര്‍ഷത്തില്‍ ചെയ്യാവുന്ന പല നല്ലകാര്യങ്ങളും സര്‍ക്കാര്‍ ചെയ്യ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Dont miss ‘മാപ്പ് പറഞ്ഞേ തീരു’; അമിത് ഷായ്‌ക്കെതിരായ പ്രസ്താവന; കോടിയേരിക്ക് വക്കീല്‍ നോട്ടീസ്


എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന 35 ഇനപരിപടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലുള്ളത്. ഒരോ വര്‍ഷവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍കൂടി സ്വീകരിച്ച് ഭാവിപരിപാടികള്‍ ആസൂത്രണം നടത്തുകയും ചെയ്യുമെന്ന് എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഈ വാഗ്ദാനംകൂടി പാലിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ മുഖക്കുറിപ്പോടെയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറങ്ങിയിട്ടുള്ളത്.