തിരുവനന്തപുരം: നാളെ യു.ഡി.എഫ് മന്ത്രി സഭ സ്ഥാനമേറ്റെടുക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരിക്കുമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു മത്സരമില്ലെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ മാധ്യമങ്ങള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാളായി ചിത്രീകരിക്കുകയായിരുന്നെന്നും അതെല്ലാം തെറ്റാണെന്നും ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ മന്ത്രിസഭയിലേക്കില്ലെന്നും കെപി.സി.സി പ്രസിഡന്റായി തുടരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ‘ഒരു നിര്‍ണ്ണായക ഘട്ടത്തിലാണ് ഞാന്‍ കൊണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തത്. പാര്‍ട്ടിയെ നയിക്കുകയാണ് എന്റെ ദൗത്യം. അത് തുടരും.’ ചെന്നിത്തല പറഞ്ഞു.

ഇന്ന് വൈകുന്നേരം കൂടുന്ന ഘടകകക്ഷിയോഗത്തില്‍ മറ്റു മന്ത്രിമാരെ തിരഞ്ഞെടുക്കും.