തൃശൂര്‍: പാര്‍ട്ടി പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ന്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കമാന്‍ന്റ്‌ പറഞ്ഞാല്‍ താന്‍ മത്സരിക്കാന്‍ ബാധ്യസ്ഥനാണെന്നും ചെന്നിത്തല പറഞ്ഞു.

തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കുകയാണ് തന്റെ കടമയെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ മുന്‍ പ്രസിഡന്റെന്ന നിലയില്‍ കെ. മുരളീധരനെ ഉള്‍പ്പെടുത്തണമെന്ന് താന്‍ ഹൈക്കമാന്‍ന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.