എഡിറ്റര്‍
എഡിറ്റര്‍
ഭരണകാലത്ത് ഭൂമി നല്‍കാത്തവരാണ് ഇപ്പോള്‍ ഭൂസമരം നടത്തുന്നതെന്ന് ചെന്നിത്തല
എഡിറ്റര്‍
Friday 4th January 2013 9:30am

ന്യൂദല്‍ഹി: സി.പി.ഐ.എമ്മിന്റെ ഭൂസമരം നനഞ്ഞ പടക്കമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ഭരണ കാലത്ത് ഭൂമി നല്‍കാതെയാണ് ഇപ്പോള്‍ സമരം നടത്തുന്നത്. ഇപ്പോഴത്തെ സമരം അനവസരത്തിലുള്ളതാണ്. ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെയാണ് സി.പി.ഐ.എമ്മിന്റെ ഭൂസമരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഭരണത്തിലിരിക്കുമ്പോള്‍ ഈ ആവേശം എവിടെയായിരുന്നെന്നും അന്ന് ഭൂമി നല്‍കാത്തവര്‍ ഇന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സമരം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

അധികാരത്തിലിരുന്ന കാലഘട്ടത്തിലൊന്നും പാവപ്പെട്ടവര്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി കൊടുക്കാന്‍ നടപടി സ്വീകരിക്കാത്ത പാര്‍ട്ടിയാണ് സി.പി.ഐ.എം. സമരത്തിന് വേണ്ടിയുളള സമരമാണിത്.

മുന്നണിയിലെ ഘടകകക്ഷികളെ പോലും വിശ്വാസത്തിലെടുത്ത് സമരം നടത്താന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ന് ഇടതുമുന്നണിക്കുള്ളില്‍ ഉള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മുസ്‌ലിം ലീഗിന് എ.ഐ.സി.സി പണം നല്‍കിയിട്ടുണ്ടാകാമെന്നും എന്നാല്‍ അതു മുന്നണിക്കുള്ളിലെ കാര്യമാണെന്നും പുറത്ത് പറയാനാകില്ലെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അതേസമയം സംസ്ഥാന വ്യാപകമായി സി.പി.ഐ.എം നടത്തുന്ന ഭൂസമരം ഇന്ന് നാലാം ദിവസത്തേക്ക് കടന്നു. ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാതിരിക്കുക, നെല്‍വയല്‍, തണ്ണീര്‍ത്തടം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

മിച്ചഭൂമിയും പുറംപോക്കും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നാണ് പ്രധാന ആവശ്യം. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള ഭൂസംരക്ഷണ സമിതിയാണ് സമരം നടത്തുന്നത്.

Advertisement