എഡിറ്റര്‍
എഡിറ്റര്‍
മാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ച സി.പി.ഐ.എം നടപടി വിചിത്രം: രമേശ് ചെന്നിത്തല
എഡിറ്റര്‍
Thursday 31st May 2012 1:08pm

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ച സി.പി.ഐ.എമ്മിന്റെ നടപടി വിചിത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

റഷ്യയിലെ ഇരുമ്പ് മറയെ ഓര്‍മ്മിപ്പിക്കുന്നതാണ് സി.പി.ഐ.എമ്മിന്റെ നടപടി. ചന്ദ്രശേഖരന്‍ വധത്തില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത് സത്യമായ കാര്യങ്ങളാണ്. പോലീസ് അന്വേഷിച്ചു പിടിക്കുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു എന്നു പറഞ്ഞാണ് കോടതിയെ സമീപിക്കുന്നത്.

പാര്‍ട്ടിയുടെ പങ്ക് ജനങ്ങള്‍ അറിയുന്നതിനെ സി.പി.ഐ.എം ഭയക്കുന്നു. ടി.പിയുടെ വധവുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം അവര്‍ക്കെതിരാണ്. അന്വേഷണ ഉദ്യോഗ്സ്ഥര്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തചോര്‍ത്തിക്കൊടുക്കുന്നു എന്ന വിലകുറഞ്ഞ ആരോപണങ്ങളാണ് സി.പി.ഐ.എം ഇപ്പോള്‍ നടത്തുന്നതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഇന്നലെയാണ് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചോര്‍ത്തുന്ന പോലീസുകാര്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയെ സമീപിച്ചത്.

Advertisement