Administrator
Administrator
മേ­രെ യെ ഗീ­ത് യാ­ദ് ര­ഖ്‌­നാ…ക­ഭി അല്‍വിദ ന ക­ഹ്‌നാ
Administrator
Wednesday 4th August 2010 4:30pm

മുംബൈ: മു­ഹമ്മ­ദ് റ­ഫി, മു­കേ­ഷ് തു­ടങ്ങി­യ അ­സാ­മാ­ന്യ ഗാ­യ­ക­ര്‍ അര­ങ്ങു വാ­ണി­രു­ന്ന കാ­ല­ത്താ­ണ് കി­ഷോര്‍ എ­ന്ന ഗാ­യ­കന്‍ രം­ഗ­പ്ര­വേ­ശം ചെ­യ്­ത­ത്. പാ­ട്ടു­കാ­രനും ന­ട­നു­മൊ­ക്കെ­യാ­യി കി­ഷോര്‍ ദ ഏവ­രു­ടെയും മ­നം ക­വര്‍­ന്നത്. ജീ­വി­ച്ചി­രു­ന്നെ­ങ്കില്‍ ഇ­ന്ന് കി­ഷോര്‍ കു­മാ­റി­ന് 81 വ­യ­സ്സാ­വു­മാ­യി­രുന്നു.

റ­ഫിയാണോ കി­ഷോറാണോ ഏ­റ്റവും മി­ക­ച്ച ഗാ­യ­കന്‍ എ­ന്ന തര്‍­ക്കം ലോ­കം അ­വ­സാ­നം വ­രെ നീ­ണ്ടു നില്‍­ക്കും. എ­ന്തൊ­ക്കെ പ­റ­ഞ്ഞാലും കി­ഷോര്‍­ദ­യു­ടെ ശൈ­ലി എന്നും ആ­കര്‍­ഷ­കവും വ്യ­തി­രി­ക്ത­വു­മാ­യി­രുന്നു. അ­ദ്ദേ­ഹ­ത്തി­ന് മാത്രം അ­വ­കാ­ശ­പ്പെ­ടാ­വു­ന്ന ആ­ലാപാന ശൈ­ലി എ­ക്കാ­ലത്തും ആ­രാ­ധ­ക­രെ ത്രസി­പ്പി­ച്ചി­രു­ന്നു.ആ­രാ­ധ­ന­യി­ലെ രൂ­പ് തേ­രാ മ­സ്­താ­ന­യി­ലൂ­ടെ ഇ­ന്ത്യ­ മു­ഴു­വനും കി­ഷോര്‍­ദ കീ­ഴ­ട­ക്കി.

ആ­ശയും ല­തയും സോ­ഷ്യല്‍ നെ­റ്റ് വര്‍­ക്കി­ങ് സൈ­റ്റാ­യ ട്വി­റ്റ­റി­ലൂടെ ത­ന്റെ പ്ര­ി­യ­പ്പെട്ട സ­ഹ­പ്രവര്‍­ത്തക­നെ ഓര്‍­ത്തു.
അല്‍­പ്പസ­മ­യ­ത്തി­നു­ള്ളില്‍ ഒ­രു ജീ­നിയ­സ് പി­റക്കും എ­ന്നാ­ണ് ആ­ശ ട്വീ­റ്റ് ചെ­യ്­ത­ത്. ബ­ഹു­വര്‍ണ­ങ്ങ­ളോടു കൂടി­യ ഒ­രു അ­തു­ല്യ ഗാ­യ­ക­നാ­യി­രു­ന്നു കി­ഷോ­ര്‍­ദ എ­ന്ന് ല­ത ഓര്‍ത്തു. ഇ­ന്ന് കി­ഷോര്‍ ഭ­യ്യ­യു­ടെ പി­റ­ന്നാ­ളാ­ണ്, അ­ദ്ദേ­ഹം വെ­റു­മൊ­രു ഗാ­യ­കന്‍ മാ­ത്രമാ­യി­രു­ന്നില്ല, ന­ല്ലൊ­രു സം­ഗീ­ത­ജ്ഞന്‍, ക­വി, അ­ഭി­നേ­താ­വ് തുട­ങ്ങി എല്ലാ­മാ­യി­രു­ന്നു­വെ­ന്ന­തി­നു പുറ­മെ സ­ത്യ­സ­ന്ധനാ­യ മ­നു­ഷ്യനു­മാ­യി­രുന്നു അ­ദ്ദേഹം. ല­ത ത­ന്റെ ട്വി­റ്റര്‍ സ­ന്ദേ­ശ­ത്തില്‍ പ­റഞ്ഞു.

നി­ത്യ­ഹരി­ത നാ­യ­കന്‍ അ­ശോ­ക് കുമാ­റി­ന്റെ സ­ഹോ­ദ­ര­നാ­ണ് കി­ഷോര്‍ കു­മാര്‍. റൂ­മാ ഘോഷ്, മ­ധു­ബാ­ല, യോ­ഗി­താ­ബാലി, ലീ­ന ച­ന്ദ്ര­വര്‍­ക്കര്‍ എ­ന്നിവ­രെ കി­ഷോര്‍ കു­മാര്‍ വി­വാ­ഹം ചെ­യ്തു. ത­ന്റെ വ്യ­ക്തി ജീ­വി­തവും ബ­ഹു­വര്‍­ണ­പ­കി­ട്ടോ­ടു­കൂ­ടി­യു­ള്ള­താ­യി­രുന്നു. ചി­ല സമ­യം അ­ദ്ദേ­ഹ­ത്തി­ന്റേ­ത് ഉ­ന്മ­ത്താ­വ­സ്ഥ­യാ­ണെ­ന്നും പല­രു പറഞ്ഞു. അ­തെല്ലാം അ­ദ്ദേ­ഹ­ത്തി­ന്റെ ചി­ത്ര­ങ്ങ­ളിലും പ്ര­തി­ഫ­ലി­ച്ചി­രുന്നു. എ­ന്നാല്‍ ആ ആ­ല­പ­ന­ശൈ­ലി ആര്‍­ക്കും നി­രാ­ക­രി­ക്കാ­നാ­വു­മാ­യി­രു­ന്നില്ല.അ­തു­കൊ­ണ്ടാ­യി­രിക്കാം ന­മ്മു­ടെ ഓര്‍­മ­ക­ളില്‍ നിന്നും ഒ­രി­ക്ക­ലും വി­ട­പ­റ­യാന്‍ ആ­ഗ്ര­ഹി­ക്കാ­തെ അ­ദ്ദേ­ഹം ഇ­ങ്ങനെ പാ­ടി­യത്. ചല്‍ത്തേ, ചല്‍ത്തേ, മേ­രെ യെ ഗീ­ത് യാ­ദ് ര­ഖ്‌­നാ..ക­ഭി അല്‍വിദ ന ക­ഹ്‌ന.. ക­ഭി അല്‍വിദ ന ക­ഹ്‌നാ.

Advertisement