Categories

ഓര്‍മ്മകള്‍ മരിക്കുമോ…..അതെയെന്ന് ശാസ്ത്രജ്ഞര്‍

rememberanceജീവിതത്തിലുടനീളം നേരിട്ടുകൊണ്ടിരിക്കുന്ന വേദന നിറഞ്ഞ ഓര്‍മ്മകള്‍ പലര്‍ക്കും പ്രശ്‌നമാകാറുണ്ട്. എത്ര നിയന്ത്രിച്ചാലും ഇത്തരം ഓര്‍മ്മകള്‍ മനസ്സിലേക്ക് എത്തും. എന്നാല്‍ ഇനി ഇത്തരം അവസ്ഥയുണ്ടാവില്ലെന്നാണ് ശാത്രജ്ഞര്‍ പറയുന്നത്. ഇതിനെ ചെറുക്കാനുള്ള മറുമരുന്ന് കണ്ടുപിടിച്ചതായും അവര്‍ അവകാശപ്പെടുന്നു.

പി.കെ.എം എന്ന പേരിലുള്ള പ്രോട്ടീനും ദു:ഖകരമായ ഓര്‍മ്മകളും തമ്മിലുള്ള ബന്ധം കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഇത്തരം ഓര്‍മ്മകള്‍ ഉത്തേജിപ്പിക്കുന്ന മസ്തിഷ്‌കത്തിലെ ചില പ്രത്യേക വലയങ്ങളെ ഇല്ലാതാക്കുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്യുന്നത്. യുദ്ധത്തിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പേറുന്നവര്‍ക്കും മറ്റ് പ്രശ്‌നങ്ങളില്‍ അകപ്പെട്ടവര്‍ക്കും പുതിയ കണ്ടുപിടിത്തം ഏറെം ഗുണംചെയ്യുമെന്നാണ് കരുതുന്നത്.

ഇത് കെട്ടുകഥ അല്ലെന്നും നടപ്പാക്കാനാകുമെന്നാണ് പൂര്‍ണ വിശ്വാസമെന്നും ഈ പഠനത്തിന് നേതൃത്വം നല്‍കിയ ഡേവിഡ് ഗ്ലാന്‍സ്മാന്‍ പറയുന്നു. ഒരാളുടെ മസ്തിഷ്‌കത്തിലേക്ക് നേരിട്ട് കടക്കുകയും വേദനയുളവാക്കുന്ന ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന വലയങ്ങള്‍ നശിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മസ്തിഷ്‌കത്തിനകത്ത് ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇത്തരം ഓര്‍മ്മകള്‍ സഞ്ചരിക്കുന്നതെന്ന് മനസിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് പി.കെ.എം പ്രോട്ടീന്‍ എതുവിധേനയാണ് ഇവയുമായി പ്രതിപ്രവര്‍ത്തനം നടത്തുകയെന്നത് നിരീക്ഷിക്കുകയും ചെയ്യും. കടലോരത്തെ ഒച്ചുകളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്നും മനുഷ്യരിലും ഇത് പരീക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.