എഡിറ്റര്‍
എഡിറ്റര്‍
തരൂരിനെതിരെ പരാമര്‍ശം; വിജയകുമാറിനും വി.എസ്. സുനില്‍ കുമാറിനും, റിപ്പോര്‍ട്ടര്‍ ടി.വിയ്ക്കുമെതിരെ നോട്ടീസ്
എഡിറ്റര്‍
Wednesday 19th March 2014 11:25am

sashi-tharoor

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ശശി തരൂരിനെതിരെ മോശം പരാമര്‍ശം നടത്തിയതിന് സി.പി.ഐ.എം നേതാക്കളായ എം.കെ വിജയകുമാറിനെതിരെയും വി.എസ് സുനില്‍ കുമാറിനെതിരെയും നോട്ടീസ്.

തിരഞ്ഞെടുപ്പ് കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വി.എസ് സുനില്‍ കുമാര്‍ തരൂരിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയത് പരിപാടിയില്‍ സംപ്രേഷണം ചെയ്തതിന് റിപ്പോര്‍ട്ടര്‍ ടി.വിയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ടര്‍ ടി.വിയിലെ എഡിറ്റേഴ്‌സ് അവര്‍ എന്ന പരിപാടിയിലാണ് വി.എസ് സുനില്‍കുമാര്‍ സുനന്ദ പുഷ്‌കറുമായി ബന്ധപ്പെട്ട് തരൂരിനെതിരെ പരാമര്‍ശം നടത്തിയത്.

തരൂരിന് സ്ത്രീ പീഡനത്തില്‍ പി.എച്ച്.ഡി കിട്ടുമെന്നാണ് വിജയകുമാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. തരൂരിന് ഇപ്പോഴുള്ള ഡോക്ടറേറ്റ് എന്തിലാണെന്ന് അറിയില്ലെന്നും വിജയകുമാര്‍ പറഞ്ഞിരുന്നു.

ബി.ജെ.പി നേതാവും തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയുമായ ഒ.രാജഗോപാലിനെതിരെയും വിജയകുമാര്‍ പ്രസ്താവനയിറക്കിയിരുന്നു. രാജഗോപാല്‍ രക്തദാഹിയാണെന്നായിരുന്നു പരാമര്‍ശം.

വിജയകുമാറിന്റെ പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ വിവാദമായിരുന്നു.

Advertisement