എഡിറ്റര്‍
എഡിറ്റര്‍
നികൃഷ്ട ജീവി പ്രയോഗം; ബല്‍റാം വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Sunday 16th March 2014 1:05pm

oommenchandy-4

കോട്ടയം: വി.ടി ബല്‍റാം എം.എല്‍.എയുടെ നികൃഷ്ട ജിവി പരാമര്‍ശത്തില്‍ വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടുക്കി ബിഷപ്പിനെതിരെ ബല്‍റാം അത്തരത്തില്‍ പ്രയോഗം നടത്തിയെങ്കില്‍ അത് കടുത്ത തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യു.പി.എ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരഞ്ഞെടുപ്പില്‍ സോളാര്‍ വിഷയവും ചര്‍ച്ചയില്‍ വരണമെന്നും തങ്ങള്‍ വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആര്‍.എസ്.പി ഇടതു മുന്നണി വിട്ട് യു.ഡി.എഫിലേക്ക് വന്നത് നല്ല മാറ്റത്തിന്റെ തുടക്കമാണ്. ഇടതുമുന്നണിയ്ക്ക് ആത്മവിശ്വാസമില്ലെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ വ്യക്തമായതാണ്- ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ പരസ്യമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് ഇടുക്കി ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ രംഗത്തെത്തിയത്.

വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ട ജീവികള്‍ നമുക്കിടയില്‍ ഇപ്പോഴും ഉണ്ടെന്നത് കഷ്ടമാണെന്നാണ് ബല്‍റാം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇത് പിന്നീട് വിവാദമാവുകയായിരുന്നു.

Advertisement