എഡിറ്റര്‍
എഡിറ്റര്‍
റിമാന്റ് പ്രതി ആശുപത്രിയില്‍ മരിച്ചു
എഡിറ്റര്‍
Sunday 12th August 2012 12:10pm

തിരുവനന്തപുരം: കോടതി റിമാന്റില്‍ വിട്ട പ്രതി ആശുപത്രിയില്‍ മരിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശി അജികുമാറാണ് തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. റബ്ബര്‍ മോഷണക്കേസില്‍ പ്രതിയായ അജികുമാറിനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Ads By Google

അതേസമയം, ന്യൂമോണിയ ബാധിച്ചയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതില്‍ അധികൃതര്‍ അനാസ്ഥ കാട്ടിയെന്നും ഇവര്‍ ആരോപിക്കുന്നു. മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനിടെ അജികുമാറിന് മര്‍ദ്ദനമേറ്റതായും ആക്ഷേപമുണ്ട്.

എന്നാല്‍ തെറ്റിദ്ധാരണമൂലമാണ് പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയതെന്നാണ് പോലീസ് വിശദീകരണം. കൊല്ലം ജില്ലാ ജയിലിലാണ് അജികുമാര്‍ കഴിഞ്ഞിരുന്നത്.

Advertisement