എഡിറ്റര്‍
എഡിറ്റര്‍
മതമൗലികവാദം മനോരോഗമെന്ന് പഠനം
എഡിറ്റര്‍
Monday 3rd June 2013 5:13pm

kathleen-taylor

ന്യൂയോര്‍ക്ക്: ഇനി മതമൗലികവാതികളെ വെറുപ്പോടെ കാണേണ്ട. കാരണം അവര്‍ രോഗികളാണ്. മതത്തെ കുറിച്ചുള്ള തീവ്രമായ ബോധം മനോരോഗമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.!

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ന്യൂറോ ശാസ്ത്രജ്ഞയായ കാതലീന്‍ ടെയ്‌ലറാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. മതമൗലികവാദം ഒരു രോഗമാണെന്നും അതിന് ഉടന്‍ ചികിത്സ കണ്ടുപിടിക്കുമെന്നുമാണ് കാതലീന്‍ പറയുന്നത്.

Ads By Google

മതമൗലികവാദം, കുഞ്ഞുങ്ങളോടുള്ള ക്രൂരത എന്നിവയൊക്കെ മാനസിക രോഗമാണെന്നും ചികിത്സിച്ച് ഭേദമാക്കാമെന്നും കാതലീന്‍ പറയുന്നു. ന്യൂറോ സയന്‍സ് രംഗത്ത് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ഏറ്റവും ശ്രേഷ്ഠമായ കാര്യം ഈ രോഗങ്ങള്‍ക്കൊക്കെയുള്ള ചികിത്സയാണെന്നും ശാസ്ത്രജ്ഞ പറയുന്നു.

മതമൗലികവാദത്തെ കുറിച്ച് കാതലീന്‍ പറയുന്നത് ഇങ്ങനെ, മതപരമായുള്ള ഒരാളുടെ തീവ്രമായ വിശ്വാസത്തെ അയാളുടെ സ്വതന്ത്രബോധമായി കാണേണ്ട കാര്യമില്ല. ഇതൊരു മാനസിക രോഗമായി കണ്ട് ചികിത്സിക്കുകയാണ് വേണ്ടത്.

കുട്ടികള്‍ക്കെതിരായുള്ള ക്രൂരതകളും മാനസിക രോഗമാണെന്നും ഈ ഗവേഷക പറയുന്നു. പുതിയ മാനസിക പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ വെയില്‍സില്‍ നടന്ന ശാസ്ത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാതലീന്‍.

Advertisement