Administrator
Administrator
അംബാനിമാര്‍ക്കെതിരെ വാര്‍ത്ത: ചാനലുകള്‍ക്കെതിരെ നടപടി
Administrator
Saturday 9th January 2010 5:23pm

relianceഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡി മരിക്കാനിടയായ വിമാന അപകടത്തിന് പിന്നില്‍ അംബാനി സഹോദരന്മാരാണെന്ന വാര്‍ത്ത സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്കെതിരെ പോലീസ് കേസ്. നാല് തെലുങ്ക് ചാനലുകള്‍ക്കെതിരെയാണ് കേസ്.

എന്‍ ടി വി, സാക്ഷി ടി വി, ടി വി ഫൈവ് അടക്കമുള്ള ചാനലുകള്‍ക്കെതിരെയാണ് നടപടി. ഇതില്‍ സാക്ഷി ടി വി വൈ എസ് ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുളളതാണ്. രണ്ട് ചാനല്‍ പ്രവര്‍ത്തകരെ അറസ്‌ററ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഒരു റഷ്യന്‍ വെബ് മാഗസിനില്‍ വന്ന വാര്‍ത്തയെ ഉദ്ധരിച്ചാണ് ആന്ധ്ര ചാനലുകള്‍ വാര്‍ത്ത പുറത്ത് വിട്ടത്. ഇതെ തുടര്‍ന്ന് സംസ്ഥാനത്ത് റിലയന്‍സ് വ്യാപാര കേന്ദ്രങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു.

Advertisement