മുംബൈ: ഇന്‍ഷുറന്‍സ് ഗ്രൂപ്പായ ഭാരതി ആക്‌സയുടെ പങ്കാളിത്തം സ്വന്തമാക്കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ശ്രമമാരംഭിച്ചു എന്ന് റിപ്പോര്‍ട്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും എന്നാല്‍ അന്തിമതീരുമാനമായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

ഇന്‍ഷുറന്‍സ് രംഗത്തേക്ക് കാല്‍വെക്കാനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ശ്രമത്തിന്റെ ഭാഗമാണ് ചര്‍ച്ചയെന്നാണ് അണിയറ സംസാരം. ഭാരതി ആക്‌സയെക്കൂടാതെ മറ്റ് രണ്ട് പ്രമുഖ ഇന്‍ഷുറന്‍സ് ഗ്രൂപ്പുകളുമായും കമ്പനി ചര്‍ച്ച നടത്തിയിട്ടുണ്ട്.

എയര്‍ടെല്‍ മൊബൈല്‍ ഗ്രൂപ്പിന്റെ ഭാരതിയും യൂറോപ്പിലെ പ്രശസ്തരായ ആക്‌സയും ചേര്‍ന്നതാണ് ഭാരതി ആക്‌സ.