മുംബൈ: അനില്‍ അംബാനി ഗ്രൂപ്പും റിലയന്‍സ് നാച്ചുറല്‍ റിസോഴ്‌സസും (ആര്‍ എന്‍ ആര്‍ എല്‍) തമ്മില്‍ ലയിക്കുന്നു. ലയനത്തിന്റെ ആദ്യപടിയായി ഇരുകമ്പനികളുടേയും ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇതുസംബന്ധിച്ച നിര്‍ണ്ണാക തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്്.

ലയന മാനദണ്ഡങ്ങളനുസരിച്ച് ആര്‍ എന്‍ ആര്‍ എല്ലിന്റെ നാല് ഓഹരികള്‍ക്ക് പകരം റിലയന്‍സ് പവറിന്റെ ഒരോഹരി ലഭിക്കും. എന്നാല്‍ ലയനനടപടികള്‍ക്ക് ഇനി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ച്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ലയനത്തോടെ റിലയന്‍സ് പവര്‍ 50,000 കോടിയിലധികം കൂടുതല്‍ വിപണിമൂല്യമുള്ള കമ്പനിയായിത്തീരും.