കൊച്ചി: നിക്ഷേപങ്ങള്‍ സുഗമമായി വിലയിരുത്താന്‍ റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് എനിടൈം മണി കാര്‍ഡ് വിപണിയിലിറക്കി. കേരളത്തിലെ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ വേഗത്തില്‍ വിലയിരുത്താന്‍ ഇതിലൂടെ സാധിക്കും.

ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് ഇതുപയോഗിച്ച് പണം തിരിച്ചെടുക്കാനും കഴിയുമെന്ന് റിലയന്‍സ് ക്യാപിറ്റല്‍ അസറ്റ് മാനേജ്‌മെന്റ് ഡെപ്യൂട്ടി സി.ഇ.ഒ. ഹിമാന്‍ഷു വ്യാപക് അറിയിച്ചു.

ഈ കാര്‍ഡ് പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ കമ്പനിയാണ് റിലയന്‍സ്. റിലയന്‍സ് മ്യൂചല്‍ ഫണ്ടില്‍ കേരളത്തില്‍ 1.5 ലക്ഷത്തോളം നിക്ഷേപകരാണുള്ളത്.

Malayalam News
Kerala News in English