മുംബൈ: ലോകത്തെ  ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ്‌ ലിമിറ്റഡിന്റെ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 5502 കോടി രൂപയുടെ ലാഭം കൈവരിച്ചു.

Ads By Google

Subscribe Us:

വിപണിയുടെ പ്രതീക്ഷയ്ക്ക് മുകളിലാണ് ഇത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിലയന്‍സിന്  4440 കോടി രൂപയായിരുന്നു ലാഭം.

നാലു മാസങ്ങള്‍ക്കു ശേഷമാണ് കമ്പനി വന്‍ ലാഭത്തില്‍ വളര്‍ച്ച നേടുന്നത്.കമ്പനിയുടെ  അറ്റ ആദായ വില്‍പന 93,886 കോടി രൂപയായി ഉയര്‍ന്നു.

റിഫൈനിങ് മാര്‍ജിന്‍ 9.6 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.ഈ മാസത്തില്‍  കയറ്റുമതിയിലും വലിയ വര്‍ധനവുണ്ടായി. 66,915കോടിയായാണ് ഇത് ഉയര്‍ന്നത്.

മികച്ച ്രൈതമാസ പ്രവര്‍ത്തന ഫലമുണ്ടാകുമെന്ന പ്രതീക്ഷയില്‍ റിലയന്‍സിന്റെ ഓഹരി വില ഉയര്‍ന്നു. ഒരവസരത്തില്‍ 902.70 രൂപയിലെത്തിയ റിലയന്‍സ് ഓഹരി 898.95 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്.

പെട്രോകെമിക്കല്‍സില്‍ മാര്‍ജിന്‍ ഉയര്‍ന്നതും റിഫൈനിങ് ബിസിനസ്സില്‍ ആദായം വര്‍ധിച്ചതുമാണ് മികച്ച പ്രവര്‍ത്തനഫലം കാഴ്ചവെയ്ക്കാനായതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.