ബാങ്കോക്ക്: വില്പനാനന്തര ഇന്‍ഷുറന്‍സ് സേവനവുമായി റിലയന്‍സ് ലൈഫ് ഇന്‍ഷുറസ് വരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഇന്‍ഷുറന്‍സ് കമ്പനി വില്പനാനന്തര ഇന്‍ഷുറന്‍സ് സേവനവുമായി മുന്നോട്ട് വരുന്നത്.

Ads By Google

2013 മാര്‍ച്ച് ആകുമ്പോഴേക്കും 10 ലക്ഷം ആളുകളെ ഇതിന്റെ ഉപഭോക്താക്കളാക്കുമെന്ന് കമ്പനി പറഞ്ഞു. റിലയന്‍സ് ലൈഫ് പ്ലസ് ക്ലബ് എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

ജപ്പാന്റെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ നിപ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ‘സുട്ടോ മോട്ടോ’യെന്ന പദ്ധതിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് റിലയന്‍സ് പുതിയ സേവനം കൊണ്ടുവന്നത്.

കൂടിക്കാഴ്ചകളിലൂടെ ഇന്‍ഷുറന്‍സ് പോളിസിയെടുത്തവരും കമ്പനിയുമായുള്ള ബന്ധം വളര്‍ത്തുകയെന്ന ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ട്. പുതിയ പദ്ധതി നിലവില്‍ വന്നാല്‍ തൊഴിലാളികളും അഡൈ്വസര്‍മാരും ചാനല്‍പാട്‌നേഴ്‌സുമുള്‍പ്പെടെയുള്ള 1.5 ലക്ഷം റിലയന്‍സ് ലൈഫ് പ്രതിനിധികള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അവരുടെ ഉപഭോക്താക്കളെ സന്ദര്‍ശിക്കേണ്ടിവരും.

പുതിയ പദ്ധതിയിലൂടെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാകുമ്പോഴേക്കും 10 ലക്ഷം പുതിയ ഉപഭോക്താക്കളെ കണ്ടെത്താനാകുമെന്നാണ് റിലയന്‍സിന്റെ പ്രതീക്ഷയെന്ന് റിലയന്‍സ് ലൈഫ് പ്രസിഡന്റ് മലെ ഗോഷ് പറഞ്ഞു.