എഡിറ്റര്‍
എഡിറ്റര്‍
റിലയന്‍സ് CDMA ടാബ്‌ലറ്റ് വിപണിയില്‍
എഡിറ്റര്‍
Sunday 18th March 2012 12:00pm

ബോംബെ: 3ജി സി.ഡി.എം.എ നെറ്റ്‌വര്‍ക്കുകളില്‍ ട്ബ്‌ലറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ടെലികോം ഓപ്പറേറ്റര്‍ എന്ന വിശേഷണം ഇനി റിലയന്‍സിന് സ്വന്തം. സി.ഡി.എം.എ ടാബ് കഴിഞ്ഞ ദിവസം റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പുറത്തിറക്കിക്കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ആന്‍ഡ്രോയ്ഡ് 2.3 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഏഴിഞ്ച് ടച്ച് ടാബാണ് പുറത്തിറക്കിയിരിക്കുന്നത്. 512 എം.ബി റാം, മൈക്രോ 50 എക്‌സ്‌റ്റേണല്‍ സ്‌റ്റോറെജ് എന്നിവയാണ് ടാബിന്റെ പ്രത്യേകതകള്‍.

വെറും 397 ഗ്രാമാണ് ടാബിന്റെ ഭാരം. 2 മെഗാപിക്‌സലിന്റെ ഫ്രണ്ട്-ബാക്ക് ക്യാമറകളും ടാബിനുണ്ട്. 12,000 രൂപയാണ് വില. പല ഓഫറുകളും കമ്പനി ടാബ് വാങ്ങുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

മൊബൈല്‍ ടി.വി, വോയ്‌സ് കോളിങ്, ജി.പി.എസ് എന്നീ സൗകര്യങ്ങള്‍ ഈ ടാബിനെ ബിസിനസ് ആവശ്യങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരേപോലെ ഉപകാരപ്രദമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Malayalam news

Kerala news in English

Advertisement