എഡിറ്റര്‍
എഡിറ്റര്‍
റിലയന്‍സ് ജിയോയുടെ ‘ഹാപ്പി ന്യൂ ഇയര്‍’ ഓഫര്‍ പ്രതിസന്ധിയില്‍: നിയമലംഘനമെന്ന് ഐഡിയയും എയര്‍ടെല്ലും
എഡിറ്റര്‍
Tuesday 7th February 2017 2:07pm

jio


ജിയോയുടെ പ്രമോഷണല്‍ ഓഫറുകള്‍ ട്രായിയുടെ ചട്ടങ്ങള്‍ക്ക് അനുസൃതമാണെന്ന വിലയിരുത്തല്‍ തീര്‍ത്തും നിയമവിരുദ്ധവും തെറ്റുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാരതി എയര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.


ന്യൂദല്‍ഹി: റിലയന്‍സ് ജിയോ താരിഫിന് ക്ലീന്‍ ചിറ്റ് നല്‍കിയ ട്രായ് നടപടിയ്‌ക്കെതിരെ അപ്പീലുമായി ഐഡിയയും എയര്‍ടെല്ലും. ടെലികോം ഡിസ്പ്യൂട്ട്‌സ് സെറ്റില്‍മെന്റ് ആന്റ് അപ്പലേറ്റ് ട്രൈബ്യൂണലിനാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ജിയോയുടെ പ്രമോഷണല്‍ ഓഫറുകള്‍ ട്രായിയുടെ ചട്ടങ്ങള്‍ക്ക് അനുസൃതമാണെന്ന വിലയിരുത്തല്‍ തീര്‍ത്തും നിയമവിരുദ്ധവും തെറ്റുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാരതി എയര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫറും ഹാപ്പി ന്യൂഇയര്‍ ഓഫറും വേറെ വേറെയാണെന്നും ഹാപ്പി ന്യൂയര്‍ ഓഫര്‍ വെല്‍ക്കം ഓഫറിന്റെ തുടര്‍ച്ചയല്ലെന്നുമായിരുന്നു ട്രായിയുടെ വിലയിരുത്തല്‍. ജനുവരി 31നാണ് റിലയന്‍സിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുളള ട്രായിയുടെ ഉത്തരവ് വന്നത്.


Must Read: അതെ, മലയാളികള്‍ ഇത്രയേറെ വംശീയവാദികളും സ്ത്രീവിരുദ്ധരും ലൈംഗിക ദാരിദ്ര്യമുള്ളവരുമാണ്: സംശയമുള്ളവര്‍ ഡോ. ആതിരയുടെ പോസ്റ്റിനു താഴെയുള്ള കമന്റുകള്‍ നോക്കൂ


എന്നാല്‍ ഈ വിലയിരുത്തലില്‍ സുതാര്യതയില്ലെന്നും ചട്ടങ്ങള്‍ക്ക് അനുസൃതമല്ലെന്നും ആരോപിച്ചാണ് ഐഡിയ അപ്പീല്‍ നല്‍കിയിരിക്കുന്നത്. പ്രമോഷണല്‍ ഓഫര്‍ നീട്ടുകയാണ് തത്വത്തില്‍ റിലയന്‍സ് ജിയോ ചെയ്തിരിക്കുന്നത്. യാതൊരു യുക്തിയും ചൂണ്ടിക്കാട്ടാതെയാണ് വെല്‍ക്കം ഓഫര്‍ നീട്ടിയ നടപടി പുതിയ ഓഫറാണെന്ന വാദം റിലയന്‍സ് മുന്നോട്ടുവെച്ചിരിക്കുന്നതെന്നും ഐഡിയ ചൂണ്ടിക്കാട്ടുന്നു.

ജിയോയ്‌ക്കെതിരായ പരാതി കേട്ട ടി.ഡി.എസ്.എ.ടി ഫെബ്രുവരി 15 വിശദീകരണം നല്‍കാന്‍ ജിയോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെല്‍ക്കം ഓഫറും ഹാപ്പി ന്യൂ ഇയര്‍ ഓഫറും വ്യത്യസ്തമാണെന്ന കാര്യം ഉപഭോക്താക്കളെ അറിയിച്ചിരുന്നോ എന്ന കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement