എഡിറ്റര്‍
എഡിറ്റര്‍
നൂറ് ശതമാനം കാഷ്ബാക്ക് ഓഫറുമായി ജിയോഫൈ: നിബന്ധനകള്‍ ഇവയാണ്
എഡിറ്റര്‍
Monday 8th May 2017 3:06pm

മുംബൈ: പഴയ ഡോങ്കിള്‍, റൂട്ടര്‍ അല്ലെങ്കില് 4ജി കാര്‍ഡ് എക്‌സ്‌ചേഞ്ച് ചെയ്ത് ജിയോ ഹോട്ട്സ്പോട്ട് ഉപകരണമായ ജിയോഫൈ വാങ്ങുന്നവര്‍ക്ക് നൂറ് ശതമാനം കാഷ്ബാക്ക് ഓഫറുമായി ജിയോ. ജിയോ സിം ഉപയോഗിച്ച് മറ്റ് ഡിവൈസുകളിലേക്ക് വൈഫൈ ഹോട്ട്‌സ്‌പോട്ട് സെറ്റു ചെയ്യാന്‍ സഹായിക്കുന്ന ഹോട്ട്‌സ്‌പോട്ട് ഡിവൈസാണ് ജിയോഫൈ.

ഡോങ്കിള്‍ എക്‌സ്‌ചേഞ്ച് ചെയ്തു ജിയോഫൈ ഓണ്‍ലൈനായി വാങ്ങുന്നവര്‍ 1999രൂപ നല്‍കിയാല്‍ അവര്‍ക്ക് 2010രൂപയുടെ ബെനഫിറ്റ് ലഭിക്കും.

ഡോങ്കിള്‍ ഇല്ലാത്തവര്‍ ജിയോഫൈ ഓണ്‍ലൈനായി വാങ്ങുമ്പോള്‍ 1005രൂപ കാഷ് ബാക്ക് ലഭിക്കും. അങ്ങനെവരുമ്പോള്‍ ജിയോ ഫൈയ്ക്ക് വെറും 994രൂപയേ ഉപഭോക്താവ് നല്‍കേണ്ടിവരൂ.

ജിയോയുടെ ഒഫീഷ്യല്‍ വെബ്സൈറ്റായ www.jio.com ല്‍ നിന്നും ജിയോഫി വാങ്ങി നിങ്ങളുടെ അഡ്രസ്സ് പ്രുഫ്, തിരിച്ചറിയല്‍ രേഖ, പാസ് പോര്‍ട്ട് സൈസ് ഫോട്ടോയുമായി ജിയോ സ്റ്റോറില്‍ നിന്നും എക്സ്ചേഞ്ച് ചെയ്യേണ്ട വൈഫൈ മോഡം നല്‍കി പുതിയ ഓഫര്‍ സ്വന്തമാക്കാം.

Advertisement