Categories
chemmannur

‘ജിയോ’ എന്തുകൊണ്ട് പുതിയ ഓഫറുമായെത്തുന്നു വിശദീകരണവുമായി റിലയന്‍സ്

jio


ആദ്യം കൊണ്ടുവന്ന വെല്‍ക്കം ഓഫറിന്റെ തുടര്‍ച്ചയല്ല പുതിയ ഓഫറുകളെന്നുമാണ് റിലയന്‍സ് നല്‍കുന്ന വിശദീകരണം.


ന്യൂദല്‍ഹി:  സൗജന്യ സേവനങ്ങളുമായി വിപണിയിലെത്തിയ റിലയന്‍സ് ജിയോ വെല്‍ക്കം ഓഫറിനു പകരം പുതിയ ഓഫര്‍ അവതരിപ്പിച്ച കാരണം വ്യക്തമാക്കി.

90 ദിവസത്തില്‍ കൂടുതല്‍ സൗജന്യസേവനങ്ങള്‍ പാടില്ലെന്ന് ടെലികോം മന്ത്രലയത്തിന്റെ നിയമം ഉള്ളത് കൊണ്ടാണ് വെല്‍ക്കം ഓഫര്‍ പിന്‍വലിച്ചതെന്നും ആദ്യം കൊണ്ടുവന്ന വെല്‍ക്കം ഓഫറിന്റെ തുടര്‍ച്ചയല്ല പുതിയ ഓഫറുകളെന്നുമാണ് റിലയന്‍സ് നല്‍കുന്ന വിശദീകരണം.


Also read മോദിയുടെ മണ്ടത്തരത്തിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത് : നോട്ട് നിരോധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍


സെപ്റ്റംബറില്‍ വിപണിയിലെത്തിയ ജിയോ സൗജന്യ നിരക്കില്‍ ഡാറ്റയും, വോയിസ്  കോളുകളും നല്‍കിയാണ് വിപണി കീഴടക്കിയിരുന്നത്.

സേവനങ്ങള്‍ മാര്‍ച്ചു വരെ നീട്ടിയതായി റിലയന്‍സ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വെല്‍ക്കം ഓഫറിന്റെ കാലാവധി ഡിസംബര്‍ 4ന് അവസാനിച്ച സാഹചര്യത്തില്‍  ഓഫറുകള്‍ മാര്‍ച്ച് 31വരെ നീട്ടിയതു സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്ററി ഓഫ് ഇന്‍ന്ത്യ റിലയന്‍സിനോട് വിശദീകരണമാവശ്യപ്പെട്ടിരുന്നു.

ആദ്യം കൊണ്ടുവന്ന വെല്‍ക്കം ഓഫറിന്റെ തുടര്‍ച്ചയല്ല പുതിയ ഓഫറുകളെന്നും. ‘ഹാപ്പി ന്യൂയര്‍’ പ്ലാന്‍ വെല്‍ക്കം ഓഫറില്‍ നിന്നും തികച്ചും വിത്യമാണെന്നാണ് റിലയന്‍സ് നല്‍കുന്ന വിശദീകരണം. എന്നാല്‍ സൗജന്യസേവനങ്ങള്‍ 90 ദിവസത്തില്‍ കൂടുതല്‍ പാടില്ലെന്ന ടെലികോം മന്ത്രാലയത്തിന്റെ നിയമം ചുണ്ടിക്കാട്ടി മറ്റു കമ്പനികള്‍ മന്ത്രാലയത്തെ സമീപിച്ച സാഹചര്യത്തിലാണ് റിലയന്‍സ് വിശദീകരണങ്ങളുമായെത്തിയത്.

Tagged with: