എഡിറ്റര്‍
എഡിറ്റര്‍
ജിയോ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല; 1,500 രൂപയുടെ 4ജി ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങി ജിയോ
എഡിറ്റര്‍
Tuesday 2nd May 2017 2:50pm

മുംബൈ: ആറ് മാസങ്ങളിലേറെയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ജിയോ. മറ്റ് ടെലകോം കമ്പനികളെ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള ജിയോയുടെ വരവും പിന്നീടു പ്രഖ്യാപിച്ച ഓഫറുകളുമെല്ലാം ഉപഭോക്താക്കളെ ആനന്ദത്തില്‍ ആറാടിച്ചു.

എന്നാല്‍ ഇവിടം കൊണ്ടൊന്നും നിര്‍ത്താന്‍ തനിക്ക് ഉദ്ദേശമില്ലെന്നാണ് മുകേഷ് അംബാനിയുടെ തീരുമാനം. സ്മാര്‍ട്ട്ഫഓണ്‍ ഉപഭോക്താക്കളുടെ മനം കവര്‍ന്ന ജിയോ സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവരിലേക്കും ഇറങ്ങിച്ചെല്ലാന്‍ തയ്യാറെടുക്കുകയാണെന്നാണ് പുതിയ വാര്‍ത്ത.

കേവലം 1,500 രൂപ മാത്രം വിലയുള്ള 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. വോയ്‌സ് ഓവര്‍ എല്‍.ടി.ഇ (VoLTE) സംവിധാനത്തോടുകൂടിയ ഫോണായിരിക്കും ഇത്.


Don’t Miss: ‘ഇത് നിയമസഭാംഗങ്ങളുടെ അവകാശത്തിനു മേലുള്ള കടന്നു കയറ്റം’; പൊലീസുമായി ബന്ധപ്പെട്ട 113 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്


അതിവേഗ 4ജി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഉതകുന്ന ഫോണില്‍ റിലയന്‍സ് ജിയോ ഡിജിറ്റല്‍ സ്‌റ്റോര്‍, പ്ലേ മ്യൂസിക് എന്നിവയും ഉപയോഗിക്കാന്‍ കഴിയും.

നേരത്തേ 4ജി അവതരിപ്പിച്ചപ്പോള്‍ ലൈഫ് എന്ന പേരില്‍ കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട് ഫോണുകളും ജിയോ പുറത്തിറക്കിയിരുന്നു. നിലവില്‍ 3,000 രൂപയാണ് 4ജി സൗകര്യമുള്ള ഫീച്ചര്‍ ഫോണുകളുടെ വില.

കുറഞ്ഞ വിലയുള്ള ഫോണുകള്‍ പുറത്തിറക്കാന്‍ ചില ചൈനീസ് കമ്പനികളുമായി ജിയോ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. എന്തായാലും ജിയോ അത്ഭുതങ്ങള്‍ക്കായി ഇനിയും കാത്തിരിക്കാം.

Advertisement