ന്യൂദല്‍ഹി: അഴിമതി വിരുദ്ധ ഇന്ത്യ നേതാവ് അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം റിലയന്‍സിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളുടെ അലകള്‍ കമ്പനിയുടെ ഓഹരി വിപണിയെയും ബാധിച്ചു.

റിലയന്‍സിന്റെ ഓഹരിയില്‍ 2 ശതമാനം ഇടിവാണ് എന്‍.എസ്.ഇ രേഖപ്പെടുത്തിയിരിക്കുന്നത്. ബി.എസ്.ഇയിലും റിലയന്‍സിന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Ads By Google

രാജ്യത്തെ പാചകവാതവില വര്‍ധിച്ചതോടെ ഏറ്റവും നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഗ്രൂപ്പാണെന്നും ഇതിലൂടെ റിലയന്‍സിന് 43000 കോടി രൂപയുടെ ലാഭമാണ് ഉണ്ടായതെന്നും കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

റിലയന്‍സ് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി പണം സമ്പാദിക്കുന്നതായും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. മന്ത്രി സഭാ പുന:സംഘടനയുടെ പേരില്‍ ജയ്പാല്‍ റെഡ്ഡിയില്‍ നിന്നും പെട്രോളിയം വകുപ്പ് വീരപ്പ മൊയ്‌ലിക്ക് നല്‍കിയത് റിലയന്‍സിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയതാണെന്നും കെജ്‌രിവാള്‍ പറയുന്നു.

2000 ല്‍ എന്‍.ഡി.എ ഭരണകാലത്തും മുകേഷ് അംബാനിക്കും റിലയന്‍സിനും അനുകൂലമായ രീതിയിലാണ് സര്‍ക്കാര്‍ നിലകൊണ്ടതെന്നും ബി.ജെ.പിയും കോണ്‍ഗ്രസും റിലയന്‍സിന്റെ പിണിയാളാണെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.