Categories

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ 25 % വര്‍ധന

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ (ആര്‍.ഐ.എല്‍) 25 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. എന്നാല്‍ നേരത്തേ പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കാണിതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. പ്രകൃതി വാതകത്തിന്റെ ഉല്‍പ്പാദനത്തിലുണ്ടായ ഇടിവാണ് അറ്റാദായത്തില്‍ കുറവ് വരുത്തിയത്.

നാലാംപാദത്തില്‍ കമ്പനിയുടെ വരുമാനം 25 ശതമാനം വര്‍ധിച്ച് 20,286 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം വരുമാനം 16 236 കോടിയായിരുന്നു.

റിസല്‍ട്ട് പുറത്തുവന്നതോടെ ആര്‍.ഐ.എലിന്റെ ഷെയറുകള്‍ക്ക് ഓഹരി വിപണിയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാനായില്ല. താപ്തി പ്രദേശത്ത് നിന്നടക്കം പ്രകൃതിവാതകത്തിന്റെ ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രകൃതിവാതകത്തിന്റെ ഉല്‍പ്പാദനത്തിലുണ്ടായ കുറവാണ് വരുമാനത്തില്‍ പ്രതിഫലിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. അതിനിടെ കമ്പനിയുടെ പ്രധാന മേഖലയായ കൃഷ്ണ-ഗോദാവരി തടത്തില്‍ നിന്നുള്ള ഉല്‍പ്പാദനത്തിന്റെ കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ