ന്യൂദല്‍ഹി: അന്‍പതു ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള രാജ്യത്തെ വ്യവസായ ഭീമന്‍മാരായ റിലയന്‍സ് ഫാസറ്റ് ഫുഡ് രംഗത്ത് ചുടവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. സ്വന്തം ബ്രാന്‍ഡ് പേരില്‍ അടുത്ത വര്‍ഷത്തിലാകും രംഗപ്രവേശം.

മുകേഷ് അംബാനി തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഉടനടി സേവനം നല്‍കുന്ന ഭക്ഷണശാലകള്‍ (Quick Service Restaurant-QSR) എന്നായിരിക്കും ഫാസ്റ്റ് ഫുഡ് റെസ്റ്റൊറന്റുകളുടെ പേരുകള്‍.

Subscribe Us:

മക്‌ഡൊണാള്‍ഡ് കോര്‍പ്, ഡൊമിനോസ് പിസ്സ എന്നീ ബ്രാന്‍ഡുകളുടെ മാതൃകയിലാവും റിലയന്‍സ് ഫാസ്റ്റ് ഫുഡിന്റെ പ്രവര്‍ത്തനങ്ങള്‍. എല്ലാ ഔട്ട്‌ലെറ്റിലും ഒരേതരം വിഭവങ്ങളും ഒരേ വിലയുമായിരിക്കും ഈടാക്കുക.

റിലയന്‍സ് ഫാസ്റ്റ് ഫുഡിന്റെ പൂര്‍ണചുമതലയും നല്‍കി ഫെയിം ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ഋഷി നെഗിയെ കമ്പനി നിയമിച്ചു കഴിഞ്ഞു. ദല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലായിരിക്കും ആദ്യം റെസ്‌റ്റോറന്റുകള്‍ ആരംഭിക്കുക.

Malayalam News
Kerala News in English