ലണ്ടന്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 30% പങ്കാളിത്തം ലണ്ടന്‍ ആസ്ഥാനമായുള്ള ബി.പി ലിമിറ്റഡിന് വിറ്റു. 7.2 ബില്യണ്‍ യു.എസ് ഡോളറെന്ന റക്കോര്‍ഡ് തുകയ്ക്കാണ് പങ്കാളിത്തം വിറ്റിരിക്കുന്നത്.

ഏതെങ്കിലുമൊരു വിദേശകമ്പനി ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ നേരിട്ടുള്ള നിക്ഷേപമാണ് ഇത്. റിലയന്‍സിന്റെ കൃഷ്ണാ-ഗോദാവരി ബേസിനിലെ 6 ഡി ബ്ലോക്കുകളില്‍ ഉള്‍പ്പടെ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് പുതിയ കരാര്‍.

ബി.പി ഗ്രൂപ്പ് സി.ഇ.ഒ റോബര്‍ട്ട ഡഡ്‌ലിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും തമ്മില്‍ ഇതിനുള്ള കരാര്‍ ഒപ്പിട്ടു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിതെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.