പ്രൈം അംഗമാകാനുള്ള കാലാവധി ഇന്ന് രാത്രി അവസാനിക്കാനിരിക്കെ സമയപരിധി നീട്ടിനല്‍കി റിലയന്‍സ് ജിയോ. പുതിയ കാലാവധി പ്രകാരം ഏപ്രില്‍ 15 വരെ ഉപഭോക്താക്കള്‍ക്ക് പ്രൈം അംഗത്വമെടുക്കാനുള്ള അവസരം ഉണ്ട്. 99 രൂപ മുടക്കി റീചാര്‍ജ് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് പ്രൈം അംഗമാകാം.

പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് ജൂലൈ വരെ സൗജന്യ സേവനങ്ങള്‍ ലഭിക്കും. 303 രൂപയോ അതില്‍ കൂടുതലോ തുകയുടെ പ്ലാനുകള്‍ തെരഞ്ഞെടുത്താലാണ് സൗജന്യ സേവനങ്ങള്‍ ലഭ്യമാകുക.


Never Miss: കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ഉത്തരം പൊതുപരിപാടിയില്‍ വെളിപ്പെടുത്തി സത്യരാജ്


ഒരു മാസം കൊണ്ട് 72 ദശലക്ഷം ഉപഭോക്താക്കള്‍ പ്രൈം അംഗങ്ങളായി എന്ന് റിലയന്‍സ് ജിയോ അറിയിച്ചു. ജിയോ പ്രൈം അംഗമായാല്‍ മാത്രമേ 303 രൂപയോ അതില്‍ കൂടുതലോ മുടക്കി ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ വരുന്ന ഒരു വര്‍ഷത്തേക്ക് കൂടി ആസ്വദിക്കാന്‍ പറ്റൂ. എന്തെങ്കിലും കാരണവശാല്‍ ഇന്ന് വരെയുള്ള സമയപരിധിയില്‍ പ്രൈം അംഗങ്ങളാകാന്‍ സാധിക്കാതിരുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് സമയപരിധി നീട്ടിയത് എന്നും ജിയോ അറിയിച്ചു.

പ്രൈം അംഗമാകാനുള്ള സമയപരിധി റിലയന്‍സ് നീട്ടി നല്‍കുമെന്ന് നേരത്തേ തന്നെ ശക്തമായ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ജിയോയുടെ ഭൂരിഭാഗം ഉപഭോക്താക്കളും ഇതുവരെ പ്രൈം അംഗങ്ങളായിട്ടില്ല.