എഡിറ്റര്‍
എഡിറ്റര്‍
അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് പ്രതിരോധ മന്ത്രാലയത്തിന്റെ 916കോടിയുടെ കരാര്‍
എഡിറ്റര്‍
Tuesday 31st January 2017 4:00pm

anil

ന്യൂദല്‍ഹി: അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ആന്റ് എഞ്ചിനിയറിങ് ഡിഫന്‍സ് ലിമിറ്റഡിന് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ 916കോടി രൂപയുടെ കരാര്‍. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് 14 ഫാസ്റ്റ് പെട്രോള്‍ വെസല്‍ നിര്‍മ്മിക്കുന്നതിനാണ് കരാര്‍ നല്‍കിയത്.

ലേലത്തിലൂടെയാണ് ആര്‍.ഡി.ഇ.എല്‍ കരാര്‍ ഉറപ്പിച്ചതെന്ന് റിലയന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. പൊതുമേഖലയില്‍ ഉള്‍പ്പെടെയുള്ള ഷിപ്പ്‌യാര്‍ഡുകള്‍ ലേലത്തില്‍ പങ്കെടുത്തിരുന്നു. കോച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്, ഗോവ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്റ് എഞ്ചിനിയറിങ് ലിമിറ്റഡ് എന്നീ കമ്പനികള്‍ പങ്കെടുത്തെന്നും റിലയന്‍സ് പ്രസ്താവനയില്‍ പറയുന്നു.


Must Read: ട്രംപ് ചെയ്തതുപോലെ ഇന്ത്യയിലും മുസ്‌ലീങ്ങളെ നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ് 


ഇന്ത്യന്‍ സായുധ സേനയ്ക്കുവേണ്ടിയുള്ള കപ്പല്‍ നിര്‍മ്മിക്കാനും രൂപകല്പന ചെയ്യാനുമുള്ള കരാര്‍ ഇതാദ്യമായാണ് ഒരു സ്വകാര്യമേഖലയിലുള്ള ഷിപ്പ്‌യാര്‍ഡിന് ലഭിക്കുന്നത്.

മീഡിയം റെയ്ഞ്ചിലുള്ള ഹൈസ്പീഡ് കപ്പലുകളാണ് ഫാസ്റ്റഅ പെട്രോള്‍ വെസലുകള്‍. എക്‌സ്‌ക്ലൂസീവ് എക്‌ണോമിക് സോണ്‍, ആന്റ് സ്മഗ്ലിങ്, കോസ്റ്റല്‍ പെട്രോള്‍ എന്നീ മേഖലകളിലെ സുരക്ഷാ ഓപ്പറേഷനാണ് ഇവ ഉപയോഗിക്കുന്നത്.

Advertisement