മുംബൈ: അനില്‍ അമ്പാനി ഗ്രൂപ്പ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നാലാം പാദ അറ്റാദായത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. അറ്റാദായത്തില്‍ 86 ശതമാനം കുറവാണുണ്ടായിട്ടുള്ളത്. മൊത്തം അറ്റാദായം 168.6 കോടി രൂപയായാണ് ഇടിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം പാദത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ മൊത്തം അറ്റാദായം 1219.5 കോടി രൂപയായിരുന്നു.

അതേസമയം മൊത്തവരുമാനം 7876 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് മൊത്തവരുമാനം 5092 കോടി രൂപയായിരുന്നു.

3G സേവനങ്ങളുമായി ബന്ധപ്പെട്ട് കമ്പനിക്ക് 1000 കോടിരൂപയുടെ അധിക ചെലവാണുണ്ടായിട്ടുള്ളതെന്ന് കമ്പനിരേഖകള്‍ വ്യക്തമാക്കുന്നു . മാര്‍ച്ച് 31ല്‍ കമ്പനിയുടെ മൊത്തകടം 32,048.5 കോടിരൂപയാണ്.