ന്യൂദല്‍ഹി: അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കോള്‍ നിരക്ക് വര്‍ധിപ്പിച്ചു. ജി.എസ്. എം, സി.ഡി.എം. എ സേവനങ്ങള്‍ക്കായി 20 ശതമാനം വര്‍ധനവാണ് പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്.

സെക്കന്‍ന്റിന് 1 പൈസ മുതല്‍ 1.20 പൈസ വരധനവാണ് വരുത്തിയിരിക്കുന്നത്. ജി. എസ്. എം സര്‍വീസില്‍ നിരക്ക് വര്‍ദനവ് റിലയന്‍സില്‍ നിന്ന് റിലയന്‍സിലേക്കുള്ള കാളുകള്‍ക്കും, റിലയന്‍സില്‍ നിന്ന് മറ്റ് മൊബൈലുകളിലേക്കും ബാധകമാണ്. എന്നാല്‍ സി.ഡി.എം. എ സര്‍വ്വീസില്‍ റിലയന്‍സില്‍ നിന്ന് മറ്റ് കമ്പനികളുടെ ഫോണിലേക്കുള്ള കാളുകള്‍ക്ക് മാത്രമേ നിരക്ക് വര്‍ധനവ് ബാധകമാവൂ.

നേരത്തേ സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികളായ എയര്‍ടെല്‍ , ഐഡിയ, ടാറ്റാ ഡോകോമോ എന്നീ കമ്പനികളും കേരളത്തില്‍ കോള്‍ നിരക്ക് കൂട്ടിയിരുന്നു. രഹസ്യമായി 20 ശതമാനമാണീ കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതേതുടര്‍ന്ന് മറ്റ് കമ്പനികളും നിരക്കുകല്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം റിലയന്‍സ് കമ്യുണിക്കേഷന് ആദ്യ പാദഫലം നിരാശയുളവാക്കുന്നതായി. ജൂണില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ അവരുടെ അറ്റാദായം 37.2% ഇടിഞ്ഞ് 157 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേപാദത്തില്‍ 250 കോടി രൂപയായിരുന്നു.

കമ്പനിയുടെ വരുമാനത്തിലും 4.3% ഇടിവുണ്ട്. 5,069 കോടി രൂപയില്‍ നിന്ന് 4,849 കോടി രൂപയായി വരുമാനം കുറഞ്ഞു. എന്നാല്‍, ട്രായ് കണക്കുകള്‍ പ്രകാരം ജൂണില്‍ 2.10 കോടി പുതിയ വരിക്കാരെ ചേര്‍ക്കാന്‍ റിലയന്‍സ് കമ്യുണിക്കേഷനു കഴിഞ്ഞിട്ടുണ്ട്.a