എഡിറ്റര്‍
എഡിറ്റര്‍
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു
എഡിറ്റര്‍
Monday 6th May 2013 4:31pm

reliance2

മുംബൈ: റിലയന്‍സ് പ്രീപെയ്ഡ് മൊബൈല്‍ കോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. വിവിധ താരിഫുകളിലായി 20% മുതല്‍ 30% വരെ ആണു വര്‍ധന.

സിഡിഎംഎ, ജിഎസ്എം മൊബൈല്‍ വരിക്കാരുടെ കോള്‍ നിരക്കുകള്‍ വര്‍ധിക്കുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വ്യക്തമാക്കി.

Ads By Google

വരുമാനത്തില്‍ ഉണ്ടായ വന്‍ഇടിവാണ് കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കിയതെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (വയര്‍ലെസ് ബിസിനസ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗുര്‍ദീപ് സിംഗ് പ്രസ്താവനയില്‍ പറഞ്ഞു.

21, 45 എന്നീ പ്ലാനുകളില്‍ കോള്‍നിരക്ക് ഒരു സെക്കന്റിനു ഒരു പൈസയില്‍ നിന്നും 1.2 പൈസയായി വര്‍ധിക്കും. സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളുടെ ആനുകൂല്യങ്ങള്‍ 65 ശതമാനം വരെ വെട്ടിക്കുറച്ചിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള റിലയന്‍സ് മൊബൈല്‍ താരിഫ് നിരക്കുകള്‍ 20 ശതമാനം മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിച്ചതായി ഗുര്‍ദീപ് സിംഗ് പ്രസ്താവനയില്‍  വ്യക്തമാക്കി.

നേരത്തെ 48 രൂപയുടെ സ്‌പെഷ്യല്‍ താരിഫ് വൗച്ചറില്‍ 500 മിനിറ്റ് റിലയന്‍സ് – റിലയന്‍സ് കോളുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പുതുക്കിയ താരിഫ് അനുസരിച്ച് 160 മിനിറ്റ് മാത്രമാണ് സൗജന്യ കോളുകള്‍ ലഭിക്കുക.

Advertisement