മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ സേവനദാതാക്കളായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) ത്രി ജി വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നു. ഈവര്‍ഷമവസാനത്തോടെ ത്രി ജി സേവനം നടപ്പില്‍വരുത്താനാണ് ലക്ഷ്യമെന്ന് കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ടാറ്റാ ഡോക്കോമോ, ഐഡിയ കമ്മ്യൂണിക്കേഷന്‍, എയര്‍സെല്‍ എന്നീ കമ്പനികള്‍ നേരത്തേ ത്രിജി സംവിധാനത്തിലേക്ക് കടന്നിരുന്നു. ആര്‍കോമിന്റെ അഞ്ചാംപാദ വരുമാനത്തില്‍ 40 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു. താരിഫ് നിരക്കിലുണ്ടായ കടുത്തമല്‍സരവും വിദേശ എക്‌സ്‌ചേഞ്ച് നിരക്കിലുണ്ടായ അനിശ്ചിതത്വവുമാണ് കമ്പനിയുടെ വരുമാനത്തില്‍ ഇടിവുണ്ടാക്കിയത്.