ലോസ് ആഞ്ചലസ്: ഹോളിവുഡ് നടനും സംവിധായകനുമായ ടോംഹാങ്കസിന്റെ കമ്പനിയും അനില്‍ അബാനി ഗ്രൂപ്പുമായ റിലയന്‍സ് ബിഗ് എന്റര്‍ടെയ്ന്‍മെന്റും ഒന്നിക്കുന്നു. ഇന്റര്‍നെറ്റില്‍ പരമ്പരയായും മൊബൈല്‍ ഗെയ്മായും പുറത്തിരങ്ങാനിരിക്കുന്ന ഇലക്ട്രിക് സിറ്റി എന്ന ആനിമേഷന്‍ സീരീസിലാണ് ഇരുവരും കൈകോര്‍ക്കുന്നത്.

ഇലക്ട്രിക് സിറ്റിയുടെ ആശയവും ആവിഷ്‌ക്കാരവും നിര്‍വഹിക്കുന്നത് ഹാങ്കസ് തന്നെയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ക്കും മൊബൈല്‍ ഫോണുകളിലും വിതരണം ചെയ്യാനുള്ള ഗെയിം ആപഌക്കേഷനുകളാണ് ഇലക്ട്രിക് സിറ്റി. റിലയന്‍സ് ബിഗ് എന്റെര്‍ടെയ്മന്റിന്റെ ഗെയിംസ് വിഭാഗമായ സപാകായിരിക്കും ഇലക്ട്രിക് സിറ്റിയുടെ മേല്‍നോട്ടം വഹിക്കുന്നത്.