Administrator
Administrator
റിലയന്‍സും എസ്.ബി.ഐയും ഫോബ്‌സ് ഗ്ലോബല്‍ പട്ടികയില്‍
Administrator
Saturday 23rd April 2011 12:14pm

sbi and reliance in forbs global list വാഷിംഗ്ടണ്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യും അടക്കം 57 കമ്പനികള്‍ ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇടം നേടി. മികച്ച പ്രവര്‍ത്തനത്തിന്റേയും വില്‍പ്പനയുടേയും ലാഭത്തിന്റേയും അടിസ്ഥാനത്തിലാണ് ഫോബ്‌സ് കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്.

45.3 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് പട്ടികയില്‍ 121 ാം സ്ഥാനത്താണ്. പൊതുമേഖലാ സ്ഥാപനമായ എസ്.ബി.ഐ 122 ാം സ്ഥാനത്തും ഒ.എന്‍.ജി.സി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലുമാണ്.

ഐ.സി.ഐ.സി.ഐ ബാങ്ക്, എന്‍.ടി.പി.സി, കോള്‍ ഇന്ത്യ, എയര്‍ടെല്‍, ലാര്‍സന്‍-ടര്‍ബോ, ടാറ്റാ മോട്ടോര്‍സ് എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റ് കമ്പനികള്‍. ജെ.പി മോര്‍ഗനാണ് പട്ടികയില്‍ ഏറ്റവും ആദ്യസ്ഥാനത്തുള്ളത്. എച്ച്.എസ്.ബി.സി രണ്ടാംസ്ഥാനത്തുണ്ട്.

Advertisement